കളർഫുൾ പട്രോളുമായി ദുബൈ പൊലീസ്
text_fieldsദുബൈ: കുറ്റകൃത്യങ്ങളിൽ ഇരയാക്കപ്പെടുന്ന കുട്ടികളെ സഹായിക്കുന്നതിനും ദുബൈ പൊലീസും കുട്ടികളുമായുള്ള ആശയവിനിമയം എളുപ്പമാക്കുന്നതിനുമായി പുതിയ കളർ പട്രോളിന് ദുബൈ പൊലീസ് രൂപം നൽകി. ശനിയാഴ്ച മുതൽ ഇതിെൻറ പ്രവർത്തനം ആരംഭിച്ചു. കുട്ടികളെ ലക്ഷ്യമിട്ട് നടത്തുന്ന ബോധവൽക്കരണ പരിപാടികളിൽ ദുബൈ പൊലീസിനെ സഹായിക്കുന്നതും ഇവരുടെ ചുമതലയാണ്.
പൊീലസിനോട് ഇടപഴകുേമ്പാൾ കുട്ടികൾക്കുണ്ടാകുന്ന മാനസിക പിരിമുറുക്കം ഇല്ലാതാക്കാൻ പൊലീസിെൻറ മനുഷ്യാവകാശ വിഭാഗമാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയത്. പല നിറങ്ങളുള്ള വാഹനമാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥർക്ക് എതിർ ദിശയിലായി കുട്ടികൾക്കുള്ള സീറ്റ് ക്രമീകരിച്ചിരിക്കുന്നു. പെയിൻറിങുകൾ, ചിത്രങ്ങൾ, കാർട്ടൂണുകൾ എന്നിവയൊക്കെ സജ്ജീകരിച്ചിട്ടുണ്ട്.
വിനോദത്തിന് ഗെയിമുകൾ കളിക്കാനുളള സംവിധാനങ്ങളും ഇതിലുണ്ട്. ശിശുസൗഹൃദ സുരക്ഷാ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വിദ്യാർത്ഥികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇൗ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് പൊലീസിെൻറ പത്രക്കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
