'പത്തേമാരി' തണൽ വനിത കൂട്ടായ്മ ഓണാഘോഷം
text_fieldsപത്തേമാരി തണൽ വനിത കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷം ഐ.എസ്.സി അജ്മാന് പ്രസിഡന്റ് ജാസിം മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
അജ്മാൻ: യു.എ.ഇയിലെ വനിതകളുടെ കൂട്ടായ്മയായ 'പത്തേമാരി' തണൽ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടി ഐ.എസ്.സി പ്രസിഡന്റ് മുഹമ്മദ് ജാസിം ഉദ്ഘാടനം ചെയ്തു. സലാം പാപ്പിനിശ്ശേരി മുഖ്യാതിഥിയായിരുന്നു. യു.എ.ഇ സ്വദേശി ലോയി അബൂ അംറ വിശിഷ്ടാതിഥിയായി. സമൂഹിക പ്രവർത്തനങ്ങൾക്ക് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ. ഷിജി അന്ന ജോസഫിന് വുമൻ ഓഫ് ദി ഇയർ അവാർഡ്, ഗൾഫ് മാധ്യമം റിപ്പോർട്ടർ സലീം നൂറിന് മാധ്യമം അവാർഡ്, സമൂഹിക പ്രവർത്തകൻ സാദിഖ് ചൂലൂരിന് ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ് നൽകിയും യോഗം ആദരിച്ചു. റിക്രൂട്ട്മെന്റ് ഏജന്സിയാല് ചതിക്കപ്പെട്ട് ദുരിതത്തിലായ അനിതക്കുള്ള സഹായധനം സലാം പാപ്പിനിശ്ശേരി കൈമാറി. പ്രോഗ്രാം കോഓഡിനേറ്റർ മുരളികൃഷ്ണ പണിക്കർ നേതൃത്വം നൽകി. അഖിൽദാസ് ഗുരുവായൂർ അധ്യക്ഷത വഹിച്ചു. സതി സ്വാഗതവും ബിന്ദു നായർ നന്ദിയും പറഞ്ഞു. അഡ്മിന്മാരായ അംബിക, രാധാ വിജയൻ, സുജാത എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

