Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ര​വാ​സി​ക​ളു​ടെ...

പ്ര​വാ​സി​ക​ളു​ടെ പാ​സ്പോ​ര്‍ട്ട്: ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ നി​ര്‍ബ​ന്ധം

text_fields
bookmark_border
പ്ര​വാ​സി​ക​ളു​ടെ പാ​സ്പോ​ര്‍ട്ട്: ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ നി​ര്‍ബ​ന്ധം
cancel

ദു​ബൈ: യു.​എ.​ഇ​യി​ല്‍ ഇ​ന്ത്യ​ന്‍ പാ​സ്പോ​ര്‍ട്ട് സേ​വ​ന​ങ്ങ​ള്‍ക്ക് ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ നി​ര്‍ബ​ന്ധ​മാ ​ക്കു​ന്നു. പാ​സ്പോ​ര്‍ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ന്‍ സേ​വ​ന​ങ്ങ​ള്‍ക്കും ആ​ദ്യം പാ​സ്പോ​ര്‍ട്ട് സ േ​വ​യു​ടെ പോ​ര്‍ട്ട​ല്‍വ​ഴി അ​പേ​ക്ഷി​ക്ക​ണം. ഇ​തി​െ​ൻ​റ പ​ക​ര്‍പ്പു​മാ​യാ​ണ് പാ​സ്പോ​ര്‍ട്ട് സേ​വ​ന​കേ​ ന്ദ്ര​ങ്ങ​ളെ സ​മീ​പി​ക്കേ​ണ്ട​ത്.
നി​ല​വി​ല്‍ ബി​എ​ല്‍എ​സ് കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യാ​ണ് യു.​എ.​ഇ​യി​ല്‍ പാ​സ്പോ​ര്‍ട്ടി​ന് അ​പേ​ക്ഷ​ന​ല്‍കു​ന്ന​ത്. എ​ന്നാ​ല്‍, ഇ​നി മു​ത​ല്‍ പാ​സ്പോ​ര്‍ട്ട് സേ​വ​യു​ടെ https://embassy.passportindia.gov.in എ​ന്ന പോ​ര്‍ട്ട​ലി​ലാ​ണ് ആ​ദ്യം അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

പോ​ര്‍ട്ട​ല്‍ സ​ന്ദ​ര്‍ശി​ക്കു​ന്ന​വ താ​മ​സി​ക്കു​ന്ന രാ​ജ്യം സെ​ല​ക്ട് ചെ​യ്ത്. പേ​ര് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് യൂ​സ​ര്‍നെ​യിം ഉ​ണ്ടാ​ക്ക​ണം. പി​ന്നീ​ട് ആ​വ​ശ്യ​മു​ള്ള സേ​വ​നം സെ​ല​ക്ട് ചെ​യ്ത് ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷ പൂ​രി​പ്പി​ക്കാം. പൂ​രി​പ്പി​ക്ക​ൽ ന​ട​പ​ടി പൂ​ര്‍ത്താ​യാ​ക്കി​യ ശേ​ഷം ല​ഭി​ക്കു​ന്ന പ്രി​ൻ​റ്​ ഔ​ട്ടും പാ​സ്പോ​ര്‍ട്ട് സൈ​സ് ഫോ​ട്ടാ​യു​മാ​യാ​ണ് ബി.​എ​ൽ.​എ​സ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തേ​ണ്ട​ത്. ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ ഇ​നി മു​ത​ല്‍ നി​ര്‍ബ​ന്ധ​മാ​വു​ക​യാ​ണെ​ന്ന് അം​ബാ​സ​ഡ​ര്‍ ന​വ്ദീ​പ് സി​ങ് സൂ​രി​യും, കോ​ണ്‍സു​ല്‍ ജ​ന​റ​ല്‍ വി​പു​ലും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഫോ​റം പൂ​രി​പ്പി​ക്കു​ന്ന​തി​ന് ബി.​എ​ൽ.​എ​സ് കേ​ന്ദ്ര​ങ്ങ​ള്‍ ഈ​ടാ​ക്കു​ന്ന 30 ദി​ര്‍ഹ​വും ഇ​തി​ലൂ​ടെ ലാ​ഭി​ക്കാം. ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള​വ​ര്‍ക്ക് ബി.​എ​ൽ.​എ​സ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഈ ​ഫീ​സ് ന​ല്‍കി അ​പേ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യം തു​ട​രും. നാ​ട്ടി​ല്‍ നേ​ര​ത്തേ പാ​സ്പോ​ര്‍ട്ട് സേ​വ​യു​ടെ പോ​ര്‍ട്ട​ലു​ക​ള്‍ വ​ഴി ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ ന​ല്‍കു​ന്ന രീ​തി നി​ല​വി​ലു​ണ്ട്. പാ​സ്പോ​ര്‍ട്ട് സേ​വ​ന​ത്തി​നു​ള്ള സ​മ​യ​വും ചെ​ല​വും ലാ​ഭി​ക്കാ​നാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newspassprt
News Summary - passprt-uae-uae news
Next Story