ദുരിതം ഏതുവഴി വരുമെന്ന് അറിയില്ലല്ലോ; പാസ്പോർട്ട് പുതുക്കാൻ മറക്കല്ലേ
text_fieldsഷാർജ: കൊല്ലം പരവൂർ സ്വദേശി ഷാജഹാൻ വർഷങ്ങളായി പ്രവാസം ജീവിതം തുടങ്ങിയിട്ട്. സൗദിയ ിലായിരുന്നു ആദ്യം,യു.എ.ഇയിൽ ഒരു കമ്പനിയിലായിരുന്നു ജോലി. കഴിഞ്ഞ ദിവസമാണ് ജോലിയി ൽ നിന്ന് പിരിച്ച് വിടുകയാണെന്ന അറിയിപ്പ് കിട്ടുന്നത്. അഞ്ചുമാസമായി ശമ്പളം കിട്ടിയി ട്ട്. വീട്ടിലെ കാര്യങ്ങളും ബാങ്കിലെ കടവും എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ചിന്തിച് ചിരിക്കുമ്പോളാണ് ഇടിവെട്ട് കൊണ്ടവനെ പാമ്പ് കടിച്ചതുപോലെ എന്ന മട്ടിൽ കമ്പനിയിൽ നിന്ന് പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് കിട്ടുന്നത്.
കമ്പനി പി.ആർ.ഒ വന്ന് വിസ റദ്ദാക്കാൻ പാസ്പോർട്ട് ആവശ്യപ്പെട്ട് നോക്കിയപ്പോൾ ജൂണിൽ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. വിസ കാൻസൽ ചെയ്യാൻ ഒന്നുങ്കിൽ ഔട്ട്പ്പാസ് തരപ്പെടുത്തണം അതല്ലങ്കിൽ പാസ്പോർട്ട് പുതുക്കണം. വിസയുള്ളത് കൊണ്ട് പാസ്പോർട്ട് പുതുക്കലാണ് അഭികാമ്യം എന്നാണ് അറിഞ്ഞത്. എന്നാൽ പാസ്പോർട്ട് പുതുക്കാനുള്ള പണം കൈയിലില്ല. കൂട്ടുകാരോട് ചോദിക്കാമെന്ന് വെച്ചിട്ടും കാര്യമില്ല.
അവർക്ക് ശമ്പളം കിട്ടിയിട്ട് അഞ്ചുമാസമായി. രണ്ട് മാസം മുമ്പാണ് ഇയാൾ അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. എന്നാൽ അന്നൊന്നും പാസ്പോർട്ട് നോക്കിയില്ല. നോക്കിയിരുന്നെങ്കിൽ ഇത്തരമൊരു അവസ്ഥയെ നേരിടേണ്ടി വരുമായിരുന്നില്ല. ഇത്തരം അശ്രദ്ധ ഒരു ഷാജഹാനിൽ ഒതുങ്ങുന്നതല്ല. നാട്ടിൽ വല്ല അത്യാഹിതമോ, ഒഴിച്ചുകൂടാനാവാത്ത വിവാഹം പോലുള്ള ആഘോഷങ്ങളോ, കമ്പനിയിൽ നിന്ന് പിരിച്ച് വിടാനുള്ള അറിയിപ്പ് കിട്ടുന്ന സമയത്തോ ആണ് പലരും പാസ്പോർട്ട് നോക്കാറുള്ളത്.
ആ സമയത്തായിരിക്കും പാസ്പോർട്ട് കാലാവധി കഴിഞ്ഞവിവരം അറിയുന്നതും മുന്നിൽ കണ്ട മാർഗങ്ങൾ അടയുന്നതും. സ്മാർട്ട് ഫോൺ വരുന്നതിന് മുമ്പ് മനുഷ്യ ശരീരത്തിൽ 78 അവയവങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ ഫോണടക്കം ഇപ്പോൾ അത് 79 ആയിട്ടുണ്ട്. ചാറ്റിങും, ചീറ്റിങും, ഗെയിമും മാത്രം കളിക്കാൻ മാത്രമല്ല ഇതിൽ സാധിക്കുക. നമ്മുടെ ഏതുകാര്യവും ഓർമപ്പെടുത്തുവാനുള്ള സാങ്കേതികതയും ഈ പുതിയ അവയവത്തിനകത്തുണ്ട് എന്ന കാര്യം മറക്കരുത്. അതുമല്ലങ്കിൽ പാസ്പോർട്ടിന്റെ ഒരു കോപ്പി എടുത്ത് വാലറ്റിൽ വെച്ചാലും മതിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
