Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവെരിഫിക്കേഷനിടെ...

വെരിഫിക്കേഷനിടെ പാസ്​പോർട്ട്​ നഷ്​ടമായി; മലയാളി എൻജിനീയർ രണ്ട്​ ദിവസം അബൂദബിയിൽ കുടുങ്ങി 

text_fields
bookmark_border
വെരിഫിക്കേഷനിടെ പാസ്​പോർട്ട്​ നഷ്​ടമായി; മലയാളി എൻജിനീയർ രണ്ട്​ ദിവസം അബൂദബിയിൽ കുടുങ്ങി 
cancel

അബൂദബി: അബൂദബി വിമാനത്താവളത്തിലെ വെരിഫിക്കേഷനിടെ പാസ്​പോർട്ട്​ നഷ്​ടമായി രണ്ട്​ ദിവസത്തിലധികം അബൂദബിയിൽ കുടുങ്ങിയ മലയാളി എൻജിനീയർ ആശങ്കകൾക്കൊടുവിൽ ബ്രിട്ടനിലേക്ക്​ തിരിച്ചു. പുതിയ പാസ്​പോർട്ട്​ കരസ്​ഥമാക്കി വ്യാഴാഴ്​ച പുലർച്ചെ 2.25നാണ്​ ഇദ്ദേഹം പുറപ്പെട്ടത്​.ബ്രിട്ടനിലെ മാഞ്ചസ്​റ്ററിലേക്ക്​ പോകാനായി മുംബൈയിൽനിന്ന്​ ജെറ്റ്​ എയർവേസിൽ ഏപ്രിൽ 16ന്​ രാവിലെ ഏഴോടെ അബൂദബിയിലെത്തിയ കൊയിലാണ്ടി സ്വദേശി ബിജേഷ്​ ബാലകൃഷ്​ണനാണ്​ ദുരിതത്തിലായത്​. അബൂദബിയിൽനിന്ന്​ ഇത്തിഹാദ്​ എയർവേസി​​​െൻറ കണക്​ഷൻ വിമാനത്തിൽ മാഞ്ചസ്​റ്ററിലേക്ക്​ പോകാനായിരുന്നു പദ്ധതി. എന്നാൽ, വിമാനകമ്പനി ജീവക്കാരിയുടെ കൈയിൽനിന്ന്​ പാസ്​പോർട്ട്​ നഷ്​ടപ്പെട്ടതോടെ യാത്ര മുടങ്ങുകയായിരുന്നു.

യു.എ.ഇ ആസ്​ഥാനമായി പ്രവർത്തിക്കുന്ന മലബാർ ഡെവലപ്​മ​​െൻറ്​ ഫോറത്തി​​​െൻറ (എം.ഡി.എഫ്​) ശ്രമഫലമായി ഇന്ത്യൻ എംബസിയും എം.കെ. രാഘവൻ എം.പിയും ഇടപെട്ടാണ്​ പാസ്​പോർട്ട്​ ലഭ്യമാക്കിയത്​. എം.ഡി.എഫ് പ്രസിഡൻറും സാമൂഹിക പ്രവർത്തകനുമായ കെ.എം. ബഷീർ, അലി അക്​ബർ കൈമശേരി എന്നിവർ പാസ്​പോർട്ട്​ ലഭ്യമാക്കാനുള്ള അടിയന്തര ശ്രമങ്ങൾക്ക്​ നേതൃത്വം നൽകി. പാസ്​പോർട്ട്​ ലഭ്യമായി യാത്ര തിരിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന്​ ബിജേഷ്​ ഗൾഫ്​ മാധ്യമത്തോട്​ പറഞ്ഞു. വി ഷിപ്​ ഇന്ത്യ പ്രൈവറ്റ്​ ലിമിറ്റഡിൽ മർച്ചൻറ്​ നേവി എൻജിനീയറായ ബിജേഷ്​ മുമ്പ്​ സോമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ 11 മാസത്തോളം ബന്ദിയായി കഴിഞ്ഞ ശേഷം രക്ഷപ്പെട്ടയാളാണ്​​.

സുരക്ഷാ പരിശോധന കഴിഞ്ഞ്​ അബൂദബി വിമാനത്താവളത്തിലെ മൂന്നാം നമ്പർ ഗേറ്റിലായിരുന്നു ബിജേഷ്​ കാത്തിരുന്നത്​. 9.30ഒാടെ ഗേറ്റ്​ ചെക്കിങ്​ തുടങ്ങി. കൗണ്ടർ ഡെസ്​കിലുണ്ടായിരുന്ന ഫിലിപ്പീൻസുകാരിയായ വിമാനജീവനക്കാരി ബിജേഷി​​​െൻറ പാസ്​പോർട്ട്​, ബോർഡിങ്​ പാസ്​ തുടങ്ങിയവ പരിശോധനക്കായി വാങ്ങി. ഇതിനിടെ യു.കെ റെസിഡൻസ്​ ബയോമെട്രിക്​ കാർഡ്​ എടുക്കാനായി ബിജേഷ്​ ഇരുന്ന്​ എണീറ്റപ്പോഴേക്കും പിന്നിലുള്ള ആളുകളെ കടത്തിവിട്ടിരുന്നു. കാർഡ്​ കൊടുത്തപ്പോൾ ജീവനക്കാരി വീണ്ടും പാസ്പോർട്ട്​ ചോദിച്ചതായി വിമാനത്താവളം അധികൃതർക്ക്​ നൽകിയ പരാതിയിൽ ബിജേഷ്​ പറയുന്നു. 

പാസ്​പോർട്ട്​ നേരത്തെ ഏൽപിച്ചു എന്ന്​ പറഞ്ഞപ്പോൾ തിരിച്ചുതന്നു എന്നാണ്​ ജീവനക്കാരി പറഞ്ഞത്​. നേരത്തെ കടന്നുപോയ ബ്രിട്ടീഷ്​ പൗരനെ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും അത്​ ആരാണെന്ന്​ മനസ്സിലാകാത്തതിനാൽ വിഫലമായി. തുടർന്ന്​ വിമാനത്താവളത്തിൽ അനൗൺസ്​ ചെയ്​തെങ്കിലും ഫലമുണ്ടായില്ല. തുടർന്ന്​ സി.സി.ടി.വി പരിശോധിച്ചപ്പോൾ ബിജേഷ്​ പാസ്​പോർട്ട്​ നൽകിയതായി വ്യക്​തമായി. വിമാനം വൈകിപ്പിച്ച്​ പരിശോധന നടത്തിയെങ്കിലും പാസ്​പോർട്ട്​ കിട്ടിയില്ല. അതിനാൽ ബിജേഷിനെ കൂടാതെ വിമാനം മാഞ്ചസ്​റ്ററിലേക്ക്​ പറക്കുകയായിരുന്നു.

ഉന്നത പഠന കോഴ്​സ്​ ചെയ്യാനും പരീക്ഷ എഴുതാനായിരുന്നു ബിജേഷ്​ പുറപ്പെട്ടത്​. 6000 പൗണ്ട്​ ഫീസടച്ച്​ ചെയ്യുന്ന കോഴ്​സിന്​ സമയത്ത്​ ഹാജരായില്ലെങ്കിൽ പണം നഷ്​ടമാകുമായിരുന്നു. ഏഴ്​ മാസമായി കോഴ്​സിന്​ പഠിക്കുന്ന ബിജേഷിന്​ മൂന്ന്​ മാസം കൂടിയേ ഇനി അവിടെ പഠനമുള്ളൂ. ഏഴ്​ ദിവസമായിരുന്നു ബിജേഷിന്​ അവധി അനുവദിച്ചിരുന്നത്​. സാമൂഹിക പ്രവർത്തകരുടെയും ഇന്ത്യൻ എംബസിയുടെയും എം.കെ. രാഘവൻ എം.പിയുടെയും സമയോചിത ഇടപെടലാണ്​ പഠനം നഷ്​ടമാകാതിരിക്കാൻ ബിജേഷിനെ സഹായിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsPassport Missing Uae Gulf News
News Summary - Passport Missing Uae Gulf News
Next Story