Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാസ്​പോർട്ടും...

പാസ്​പോർട്ടും ബോർഡിങ്​ പാസും വേണ്ട: ദുബൈ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ എമിഗ്രേഷൻ ഇനി സ്മാർട്ട് ഫോൺ വഴി

text_fields
bookmark_border
പാസ്​പോർട്ടും ബോർഡിങ്​ പാസും വേണ്ട: ദുബൈ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ എമിഗ്രേഷൻ ഇനി സ്മാർട്ട് ഫോൺ വഴി
cancel

ദുബൈ: ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബൈ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ എമിഗ്രേഷൻ നടപടികൾ ഇനി കൂടുതൽ സ്​മാർട്ട്. പാസ്​പോർട്ട്​ പോലും വേണ്ടാതെ ഏതാനും നിമിഷങ്ങൾ കൊണ്ട്​ നടപടികൾ പൂർത്തിയാക്കുന്ന എമിറേറ്റ്​സ്​ സ്​മാർട്ട്​ വാലറ്റ്​ സംവിധാനമാണ്​ ഇൗ സ്​മാർട്ട്​ വിമാനത്താവളത്തിലെ ഏറ്റവും പുതിയ സവിശേഷത. സ്​മാർട്​ഫോൺ ഉപയോഗിച്ച്​ എമിഗ്രേഷൻ നടത്താനാവുന്ന ലോകത്തെ​ ആദ്യ വിമാനത്താവളമാണിത്​. യാത്രക്കാരുടെ വ്യക്​തിവിവരങ്ങൾ, എമിറേറ്റ്​സ്​ ​െഎ.ഡി, പാസ്​പോർട്ട്​ വിവരങ്ങൾ എന്നിവയെല്ലാം ചേർത്ത സ്​മാർട്ട്​ ആപ്പ്​ ആണ്​ ഉപയോഗിക്കുക. വിരലടയാളം സ്​കാൻ ചെയ്യുകയും സ്​മാർട്​ ഗേറ്റിൽ ഫോൺ കാണിക്കുകയും മാത്രമേ വേണ്ടൂ.

സമയ ലാഭത്തിനു പുറമെ വിവരങ്ങളും രേഖകളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനും ഇത്​ ഉപകരിക്കും. ദുബൈ ഡെപ്യൂട്ടി ചീഫ് ഓഫ് പോലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി, ലെഫ്റ്റനന്റ് ജനറൽ ദാഹി ഖൽഫാൻ തമീമും ദുബൈ എമിഗ്രേഷന്‍ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറിയും ചേര്‍ന്ന്​ പദ്ധതി ഉദ്​ഘാടനം ചെയ്​തു. ടെർമിനൽ മൂന്നിലാണ്​ സംവിധാനം ആരംഭിച്ചിരിക്കുന്നത്​. വൈകാതെ മറ്റു ടെർമിനലുകളിലേക്കും മറ്റു വിമാനത്താവളങ്ങളിലേക്കും ഇത്​ വ്യാപിപ്പിക്കും.

​ഒാരോ യാത്രക്കാരുടെയും ക്ലിയറൻസ്​ സമയം 12 സെക്കൻറു വരെ കുറക്കാൻ ഇതു സഹായിക്കും. പൊതുജനങ്ങള്‍ക്ക് ആപ്പിൾ സ്​റ്റോറിൽ നിന്ന് ഡൌൺലോഡുചെയ്യാവുന്ന ഇൗ അപ്ലിക്കേഷൻ സുരക്ഷിതമാ​െണന്നും ഹാക്കിംഗും ദുരുപയോഗവും തടയുന്ന രീതിയിലാണ്​ ഇവ രൂപപ്പെടുത്തിയിരിക്കുന്നതെന്നും അധികൃതർ വ്യക്​തമാക്കി. വൈകാതെ വാലറ്റ്​ ഏത്​ സർക്കാർ ഒഫീസിലും ഉപയോഗിക്കാനാവും വിധം വിപുലീകരിക്കും. ഫോണിലെ ബാർകോഡ്​ കാണിച്ചാൽ ഇടപാടുകൾ പൂർത്തിയാക്കാനാവുന്ന രീതിയിലാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Passport and bording pass dubai airport
Next Story