Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപെസഹ പെരുന്നാൾ...

പെസഹ പെരുന്നാൾ ആഘോഷിച്ചു

text_fields
bookmark_border
പെസഹ പെരുന്നാൾ ആഘോഷിച്ചു
cancel
camera_alt

ദു​ബൈ മോ​ർ ഇ​ഗ്​​നാ​ത്തി​യോ​സ് സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ മോ​ർ ഒ​സ്താ​ത്തി​യോ​സ്‌ ഐ​സ​ക് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന പെ​സ​ഹ ശു​ശ്രൂ​ഷ

Listen to this Article

ദുബൈ: അന്ത്യ അത്താഴത്തിന്‍റെ സ്മരണ പുതുക്കി യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ പെസഹ പെരുന്നാൾ ആചരിച്ചു.

ദുബൈ മോർ ഇഗ്നാത്തിയോസ് സുറിയാനി കത്തീഡ്രലിൽ പെസഹ ശുശ്രൂഷ മോർ ഒസ്താത്തിയോസ്‌ ഐസക് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്നു. പള്ളി വികാരി ഫാ. സോജൻ പട്ടശ്ശേരിൽ സഹ കാർമികത്വം വഹിച്ചു. ദുഃഖവെള്ളി ശുശ്രൂഷകൾ രാവിലെ എട്ടിന് ആരംഭിക്കും.

ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾ ശനിയാഴ്ച വൈകീട്ട് ആറിന് തുടങ്ങും. ഇടവക മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.

അബൂദബി: അബൂദബി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പെസഹ പെരുന്നാള്‍ ശുശ്രൂഷ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസിന്‍റെ മുഖ്യ കാര്‍മികത്തില്‍ നടന്നു.

ഇടവക വികാരി ഫാ. എല്‍ദോ. എം. പോള്‍, കത്തീഡ്രല്‍ ട്രസ്റ്റി തോമസ് ജോര്‍ജ്, കത്തീഡ്രല്‍ സെക്രട്ടറി ഐ. തോമസ്, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Passover
News Summary - Passover was celebrated
Next Story