Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശൈഖ് അഹമ്മദിന്‍റെ നിര്യാണം: ആസാദ് മൂപ്പൻ അനുശോചിച്ചു
text_fieldsbookmark_border
ദുബൈ: ശൈഖ് അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നിര്യാണത്തിൽ ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അനുശോചിച്ചു. ദുബൈക്കും യു.എ.ഇക്ക് ആകെയും അദ്ദേഹത്തിന്‍റെ പതിറ്റാണ്ടുകളുടെ സമർപ്പിത സേവനം, രാജ്യത്തിന്‍റെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ, പൊതുസേവനത്തോടും സമൂഹത്തോടുമുള്ള പ്രതിബദ്ധത എന്നിവ എക്കാലവും ഓർമിക്കപ്പെടുമെന്ന് അനുശോചന സന്ദേശത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
ആൽ മക്തൂം കുടുംബത്തിനും ദുബൈയിലെയും യു.എ.ഇയിലെയും ജനങ്ങൾക്കും ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു. ഈ ദുഷ്കരമായ സമയത്ത് അല്ലാഹു അദ്ദേഹത്തിന് നിത്യശാന്തി നൽകുകയും കുടുംബത്തിന് ശക്തിയും ക്ഷമയും നൽകട്ടെ എന്നും പ്രാർഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

