Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയാ​ത്ര​ക്കാ​ര​ൻ...

യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു; ദു​ബൈ വി​മാ​നം ക​റാ​ച്ചി​യി​ൽ ഇ​റ​ക്കി

text_fields
bookmark_border
flight ticket
cancel

ദു​ബൈ: യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ ദു​ബൈ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ദു​ബൈ​യി​ൽ​നി​ന്ന്​ ബം​ഗ്ലാ​ദേ​ശി​​ലെ ധാ​ക്ക​യി​ലേ​ക്ക്​ പോ​യ ​​ഫ്ലൈ ​ദു​ബൈ​യു​ടെ എ​ഫ്.​ഇ​സ​ഡ്​ 523 വി​മാ​ന​മാ​ണ്​ പാ​കി​സ്താ​നി​ലെ ക​റാ​ച്ചി​യി​ൽ ഇ​റ​ക്കി​യ​ത്.

59കാ​ര​നാ​യ ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി​യാ​ണ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​​ മ​രി​ച്ച​ത്. ഉ​ച്ച​ക്ക്​ 1.45ന്​ ​ദു​ബൈ​യി​ൽ​നി​ന്ന്​ പ​റ​ന്നു​യ​ർ​ന്ന വി​മാ​നം രാ​ത്രി 8.30നാ​ണ്​ ധാ​ക്ക​യി​ൽ എ​ത്തേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, 8.17ന്​ ​ക​റാ​ച്ചി​യി​ൽ ഇ​റ​ക്കു​ക​യാ​യി​രു​ന്നു.

ലാ​ൻ​ഡി​ങ്ങി​നു​ശേ​ഷ​മു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ്​ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു​വെ​ന്നും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്യു​ന്നു​ണ്ടെ​ന്നും ​ഫ്ലൈ ​ദു​ബൈ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightemergency landing
News Summary - passenger died; Dubai flight making an emergency landing in Karachi
Next Story