ജൈറ്റക്സ്: അധ്യാപക വിവരങ്ങൾ ‘പാസാ’യി; നിയമനം ഇനി അതിലളിതം
text_fieldsകാൽ ലക്ഷം അധ്യാപകരുടെ വിവരങ്ങളാണ് ‘പാസി’ൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്
അബൂദബി: അബൂദബി എമിറേറ്റിലെ സ്വകാര്യ സ്കൂളുകളിലെ അധ്യാപക നിയമനത്തിന് ആവശ്യമായ സമയം ഗണ്യമായി കുറക്കുന്ന പുതിയ അതിവേഗ ഡിജിറ്റൽ സംവിധാനം നിലവിൽ വന്നു. പ്രൈവറ്റ് അബൂദബി സ്കൂൾസ് സിസ്റ്റം (പാസ്) എന്ന ഇൗ സംവിധാനം പുതിയ അധ്യാപകരെ നിയമിക്കുന്നതിന് ആവശ്യമായ രേഖകളുടെ എണ്ണം 30ൽനിന്ന് രണ്ടായി കുറച്ചു. pass.adek.abudhabi.ae എന്ന ഒാൺലൈൻ പ്ലാറ്റ്ഫോമിലാണ് ഇൗ സംവിധാനം ലഭ്യമാകുക.
ദുബൈയിൽ നടക്കുന്ന ജൈറ്റക്സ് സാേങ്കതികവിദ്യ വാരത്തിലാണ് പുതിയ സംവിധാനം പുറത്തിറക്കിയതെന്ന് അബൂദബി വിദ്യാഭ്യാസ^വൈജ്ഞാനിക വകുപ്പ് (അഡെക്) അറിയിച്ചു.
ഒാരോ സ്കൂളും ഒാരോ അധ്യാപകനും വിജയം അർഹിക്കുന്നു’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ‘പാസ്’ തയാറാക്കിയിരിക്കുന്നത്. ൈദനംദിന പ്രവർത്തനങ്ങളിൽ സ്കൂളുകളെയും അധ്യാപകരെയും സഹായിക്കുന്നതിനുള്ള സംവിധാനങ്ങൾ പാസിലുണ്ടാകും. തടസ്സങ്ങളില്ലാത്ത ഡിജിറ്റൽ വിവര കൈമാറ്റം സാധ്യമാകുന്നത് സ്കൂൾ ലൈസൻസുകൾ ഒാൺലൈനിൽ വേഗത്തിൽ പുതുക്കാൻ സഹായകരമാകും. പ്രിൻസിപ്പൽമാരും വൈസ് പ്രിൻസിപ്പൽമാരും ഉൾപ്പെടെ കാൽ ലക്ഷത്തോളം അധ്യാപകരുടെ വിവരങ്ങൾ സംവിധാനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ജോലിയിൽ നിന്ന് രാജിവെക്കാനും മറ്റൊരു സ്കൂളിലേക്ക് മാറിപ്പോകാനും പ്രമോഷനുമൊക്കെ അപേക്ഷ സമർപ്പിക്കാൻ ഒരൊറ്റ ക്ലിക്ക് കൊണ്ട് ഇതുവഴി അധ്യാപകർക്ക് സാധിക്കും. അധ്യാപകനായി നിയമക്കിപ്പെടുന്നയാൾ ആ പദവിക്ക് യോഗ്യനാണോയെന്ന് പാസ് വഴി പരിശോധിക്കാൻ കഴിയും. പ്രവൃത്തിപരിചയം, ലൈസൻസ് വിവരങ്ങൾ, ൈവദഗ്ധ്യം, യോഗ്യത തുടങ്ങിയ വിവരങ്ങൾ പാസ് ലഭ്യമാക്കും. ‘പാസ്’ പരിചയപ്പെടുത്തുന്നതിന് എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾക്ക് വേണ്ടി അഡെക് 15 ശിൽപശാലകൾ സംഘടിപ്പിച്ചിട്ടുണ്ട്.
അധ്യാപകരുടെ പ്രൊഫൈൽ അവർക്ക് തന്നെ കൈാര്യം ചെയ്യാനാവുന്നതിനാലും അവ അെഡകിെൻറ എൻറർപ്രൈസ് സ്റ്റുഡൻറ് ഇൻഫർമേഷൻ സിസ്റ്റവുമായി ബന്ധപ്പെടുത്തിയതിനാലും വലിയ തോതിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്. ഒരു പ്രത്യേക കാലയളവിൽ പൂർത്തിയാക്കേണ്ട തരം കോഴ്സുകൾ, അധ്യാപകരുടെ തൊഴിൽ വികാസ പുരോഗതി തുടങ്ങിയവ സംബന്ധിച്ച വിവരം നൽകുന്ന ഇ^പോർട്ട് ഫോളിയോ അധ്യാപകർക്കായി അഡെക് തയാറാക്കിക്കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
