Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘പ​ങ്കാ​ളി​ക​ൾ...

‘പ​ങ്കാ​ളി​ക​ൾ മു​ന്നേ​റ്റ​ത്തി​ന്’; ഏ​കോ​പ​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
‘പ​ങ്കാ​ളി​ക​ൾ മു​ന്നേ​റ്റ​ത്തി​ന്’; ഏ​കോ​പ​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ​യി​ൽ ന​ട​ന്ന ‘പ​ങ്കാ​ളി​ക​ൾ മു​ന്നേ​റ്റ​ത്തി​ന്’ ഏ​കോ​പ​ന യോ​ഗം

ദു​ബൈ: ദു​ബൈ ഗ​വ​ൺ​മെ​ന്റ് എ​ക്സ​ല​ൻ​സ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ​യി​ൽ ‘പ​ങ്കാ​ളി​ക​ൾ മു​ന്നേ​റ്റ​ത്തി​ന്’ എ​ന്ന പേ​രി​ൽ ഏ​കോ​പ​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.ദു​ബൈ​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ​മാ​രും ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്‌​മെ​ന്റ് അ​തോ​റി​റ്റി, ഹ്യൂ​മ​ൻ റി​സോ​ഴ്‌​സ​സ്, ലീ​ഗ​ൽ അ​ഫ​യേ​ഴ്സ്, ഔ​ഖാ​ഫ് ആ​ൻ​ഡ് മൈ​നേ​ഴ്സ് അ​ഫ​യേ​ഴ്സ് ഫൗ​ണ്ടേ​ഷ​ൻ, ദു​ബൈ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ എ​ന്നി​വ​യി​ലു​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഏ​കീ​കൃ​ത സ​ർ​ക്കാ​ർ എ​ന്ന ആ​ശ​യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും സ​ർ​ക്കാ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ക​യും ചെ​യ്യ​ലാ​യി​രു​ന്നു യോ​ഗ​ത്തി​ന്‍റെ ല​ക്ഷ്യം.വി​ഭ​വ മാ​നേ​ജ്‌​മെ​ന്റ്, സാ​മ്പ​ത്തി​ക കാ​ര്യ​ക്ഷ​മ​ത എ​ന്നി​വ​യി​ൽ വൈ​ദ​ഗ്ധ്യ​വും മി​ക​ച്ച രീ​തി​ക​ളും പ​ങ്കു​വെ​ച്ച്​ സ്ഥാ​പ​ന​പ​ര​മാ​യ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ത് ച​ർ​ച്ച​യാ​യി. യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂ​മി​ന്‍റെ ദ​ർ​ശ​ന​ത്തി​നും, ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്തൂ​മി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും അ​നു​സ​രി​ച്ചാ​ണ് സം​രം​ഭം ആ​രം​ഭി​ച്ച​ത്.

ഡ​യ​റ​ക്ട​റേ​റ്റ് ഈ ​യോ​ഗ​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​ത് ഒ​രു മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ന്ന സ്ഥാ​പ​നം എ​ന്ന​തി​ലു​പ​രി, സ​ഹ​ക​ര​ണ മാ​തൃ​ക​ക​ൾ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ലെ പ​ങ്കാ​ളി​ത്തം വ്യ​ക്ത​മാ​ക്കു​ന്നു​വെ​ന്ന്​ ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ലെ​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് അ​ൽ മ​ർ​റി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingorganizedprogresspartners
News Summary - 'Partners for progress'; Joint meeting organized
Next Story