നാളെ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും; പള്ളികളിൽ പ്രത്യേക നമസ്കാരം
text_fieldsദുബൈ: ചൊവ്വാഴ്ച യു.എ.ഇയിലും ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. ഉച്ചക്ക് 2.42ന് ആരംഭിച്ച് വൈകീട്ട് 4.54ന് അവസാനിക്കുന്നതായിരിക്കും ഗ്രഹണം. ശരിയായ നേത്ര സംരക്ഷണ സംവിധാനങ്ങളില്ലാതെ സൂര്യഗ്രഹണം നിരീക്ഷിക്കരുതെന്നും ഇത് കാഴ്ചയെ ബാധിച്ചേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്റർനാഷനൽ ആസ്ട്രോണമി സെന്റർ ചാനലുകൾ വഴി ഓൺലൈനായി മുറികളിലിരുന്ന് ഗ്രഹണം വീക്ഷിക്കാനും കഴിയും. ഈ വർഷത്തെ അവസാന സൂര്യഗ്രഹണമാണ് ചൊവ്വാഴ്ചത്തേത്.
അതിനിടെ, ദുബൈയിലെ പള്ളികളിൽ അസ്ർ നമസ്കാര ശേഷം സൂര്യഗ്രഹണ സമയത്ത് പ്രത്യേക നമസ്കാരമുണ്ടാകുമെന്ന് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റ് സോഷ്യൽ മീഡിയ വഴി അറിയിച്ചു.

