Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ന്​ യു.​എ.​ഇ​യി​ൽ...

ഇ​ന്ന്​ യു.​എ.​ഇ​യി​ൽ ഭാ​​ഗി​ക ച​ന്ദ്ര​​ഗ്ര​ഹ​ണം

text_fields
bookmark_border
ഇ​ന്ന്​ യു.​എ.​ഇ​യി​ൽ ഭാ​​ഗി​ക ച​ന്ദ്ര​​ഗ്ര​ഹ​ണം
cancel


ദു​ബൈ: യു.​എ.​ഇ​യി​ൽ ശ​നി​യാ​ഴ്ച ഭാ​ഗി​ക ച​ന്ദ്ര​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​കും. വാ​ന​നി​രീ​ക്ഷ​ക​ർ​ക്ക്​ അ​പൂ​ർ​വ കാ​ഴ്ച വ്യ​ക്ത​ത​യോ​ടെ കാ​ണാ​ൻ രാ​ജ്യ​ത്ത്​ വി​വി​ധ ഏ​ജ​ൻ​സി​ക​ൾ പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കു​ന്നു​ണ്ട്. സൂ​ര്യ​പ്ര​കാ​ശം ച​ന്ദ്ര​നി​ലെ​ത്തു​ന്ന​തി​നെ ഭൂ​മി​യു​ടെ നി​ഴ​ൽ ഭാ​ഗി​ക​മാ​യി മ​റ​ക്കു​ന്ന പ്ര​തി​ഭാ​സ​മാ​ണ് ഭാ​​ഗി​ക ച​ന്ദ്ര​​ഗ്ര​ഹ​ണം. ഭൂ​മി​യും ച​ന്ദ്ര​നും സൂ​ര്യ​നും നേ​ർ​രേ​ഖ​യി​ൽ വ​രു​ക​യും ച​ന്ദ്ര​നും സൂ​ര്യ​നും ഇ​ട​യി​ലൂ​ടെ ഭൂ​മി ക​ട​ന്നു​പോ​വു​ക​യും ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ് ഇ​തു സം​ഭ​വി​ക്കു​ന്ന​ത്. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ, ച​ന്ദ്ര​നി​ലേ​ക്കെ​ത്തേ​ണ്ട സൂ​ര്യ​പ്ര​കാ​ശ​ത്തെ ഭൂ​മി പൂ​ർ​ണ​മാ​യി ത​ട​സ്സ​പ്പെ​ടു​ത്തു​മ്പോ​ൾ അ​ത് പൂ​ർ​ണ ച​ന്ദ്ര​​ഗ്ര​ഹ​ണ​മാ​കും.

ശ​നി​യാ​ഴ്​​ച രാ​ത്രി 10.22 മു​ത​ലാ​ണ്​ ച​ന്ദ്ര​ഗ്ര​ഹ​ണം ആ​രം​ഭി​ക്കു​ന്ന​ത്. 12.14ഓ​ടെ ഇ​ത്​ ഏ​റ്റ​വും ഉ​യ​ർ​ന്ന ത​ല​ത്തി​ലെ​ത്തും.

ദു​ബൈ മു​ഷ്​​രി​ഫ്​ പാ​ർ​ക്കി​ൽ അ​ൽ തു​റ​യ അ​സ്​​ട്രോ​ണ​മി സെ​ന്‍റ​ർ നി​രീ​ക്ഷ​ണ​ത്തി​ന്​ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​തി​ഭാ​സ​ത്തെ കു​റി​ച്ച വി​വ​ര​ണ​ങ്ങ​ളു​മാ​യി വി​ദ​ഗ്​​ധ​രും ഇ​വി​ടെ​യു​ണ്ടാ​കും. ടെ​ലി​സ്​​കോ​പ്​ വ​ഴി ച​ന്ദ്ര​ഗ്ര​ഹ​ണം അ​ടു​ത്തു​കാ​ണാ​നും സാ​ധി​ക്കും. മു​തി​ർ​ന്ന​വ​ർ​ക്ക്​ 60 ദി​ർ​ഹ​മും കു​ട്ടി​ക​ൾ​ക്ക്​ 40 ദി​ർ​ഹ​മു​മാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്.​ ഷാ​ർ​ജ​യി​ലെ മെ​ലീ​ഹ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സെ​ന്റ​റും നി​രീ​ക്ഷ​ണ​ത്തി​നാ​യി സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

മ​രു​ഭൂ​മി​യു​ടെ പ്ര​ശാ​ന്ത​ത​യി​ലാ​ണ് വാ​ന​നി​രീ​ക്ഷ​ണ​ത്തി​നു​ള്ള സം​വി​ധാ​ന​മെ​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ മി​ഴി​വോ​ടെ ഈ ​പ്ര​തി​ഭാ​സം ഇ​വി​ടെ ദൃ​ശ്യ​വും. രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ മെ​ലീ​ഹ മ​രു​ഭൂ​മി​യി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ പ​നോ​ര​മ ലോ​ഞ്ചി​ലാ​യി​രി​ക്കും പ​രി​പാ​ടി അ​ര​ങ്ങേ​റു​ക.

ഗൈ​ഡി​ന്റെ ആ​മു​ഖം, പ്ര​സ​ന്റേ​ഷ​ൻ, ദൂ​ര​ദ​ർ​ശി​നി​ക​ളി​ലൂ​ടെ ച​ന്ദ്ര​നെ​യും ഗ്ര​ഹ​ങ്ങ​ളെ​യും മ​റ്റു ആ​കാ​ശ വി​സ്മ​യ​ങ്ങ​ളും നി​രീ​ക്ഷി​ക്കാ​നു​ള്ള അ​വ​സ​രം, ച​ന്ദ്ര​ഗ്ര​ഹ​ണ​ത്തി​ന്റെ ന​ഗ്ന​നേ​ത്ര നി​രീ​ക്ഷ​ണം, അ​ത്താ​ഴം എ​ന്നി​വ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ന്ന വി​ധ​ത്തി​ലാ​ണ് സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ. രാ​ത്രി ഒ​രു മ​ണി​യോ​ടെ പ​രി​പാ​ടി അ​വ​സാ​നി​ക്കും.

മു​തി​ർ​ന്ന​വ​ർ​ക്ക് 200 ദി​ർ​ഹ​മും കു​ട്ടി​ക​ൾ​ക്ക് 150 ദി​ർ​ഹ​മു​മാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. അ​ഞ്ചു വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uaenewsPartial Lunar Eclipse
News Summary - Partial Lunar Eclipse in UAE Today
Next Story