Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൽ ഐനിൽ നഹ്യാൻ റോഡിൽ ഭാഗിക നിയന്ത്രണം
text_fieldsbookmark_border
അബൂദബി: അൽ ഐനിലെ നഹ്യാൻ ദ ഫസ്റ്റ് സ്ട്രീറ്റ് ഒരുമാസക്കാലത്തോളം ഭാഗികമായി അടച്ചിടുന്നു. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി. ജൂലൈ 14 മുതൽ ആഗസ്റ്റ് 10 ശനിയാഴ്ചവരെയാണ് റോഡിൽ ഭാഗികമായി നിയന്ത്രണമെന്ന് അബൂദബി മൊബിലിറ്റി അതോറിറ്റി അറിയിച്ചു.
ഒരുവശത്തേക്ക് മാത്രം അടച്ചിടുകയും മറുവശത്ത് ഗതാഗതം അനുവദിക്കുകയും ചെയ്യും. ഇതിനു പുറമേ അൽ ഐനിലെ ശഖബൂത് ബിൻ സുൽത്താൻ സ്ട്രീറ്റ് ജൂലൈ 14 മുതൽ ആഗസ്റ്റ് നാലുവരെയും ഭാഗികമായി അടച്ചിടും. ഇവിടെയും ഒരുവശത്തേക്ക് മാത്രമാണ് ഗതാഗത നിയന്ത്രണം. നിർദേശങ്ങൾ പാലിച്ച് വാഹനമോടിക്കണമെന്ന് അബൂദബി മൊബിലിറ്റി അധികൃതർ ആവശ്യപ്പെട്ടു.
Next Story

