Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോശം കാലാവസ്ഥ; അബൂദബിയിൽ പാർക്കുകളും ബീച്ചുകളും താൽക്കാലികമായി അടച്ചു

text_fields
bookmark_border
മോശം കാലാവസ്ഥ; അബൂദബിയിൽ പാർക്കുകളും ബീച്ചുകളും താൽക്കാലികമായി അടച്ചു
cancel

അബൂദബി: പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് അബൂദബിയിലെ എല്ലാ പൊതു പാർക്കുകളും വിനോദ കേന്ദ്രങ്ങളും ബീച്ചുകളും അടിയന്തരമായി അടച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് മുൻകരുതൽ നടപടിയെന്ന് അബൂദാബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.

മഴമേഘങ്ങൾ രൂപപ്പെടുന്നതിനെ തുടർന്ന് വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇതിന്‍റെ പശ്ചാത്തലത്തിൽ വിനോദകേന്ദ്രങ്ങളിൽ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. കാലാവസ്ഥ സാധാരണ നിലയിലാകുന്നതുവരെ നിയന്ത്രണം തുടരും. എന്ന് തുറക്കുമെന്ന വിവരം പിന്നീട് അറിയിക്കുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.

കിഴക്കൻ, തെക്കൻ മേഖലകളിൽ വരും ദിവസങ്ങളിലും മഴ പ്രതീക്ഷിക്കുന്നുണ്ട്. ഉച്ചക്കുശേഷം മഴമേഘങ്ങൾ ശക്തമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - All public parks, entertainment centers and beaches in Abu Dhabi have been closed with immediate effect.
Next Story