അബൂദബി, ഷാർജ, അജ്മാൻ എമിറേറ്റുകളിൽ പാർക്കിങ് സൗജന്യം
text_fieldsഅബൂദബി: ചെറിയ പെരുന്നാൾ അവധി ദിനങ്ങളിൽ അബൂദബിയിലും ഷാർജയിലും അജ്മാനിലും സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. അബൂദബിയിൽ ദർബ് ടോളുകൾ ഒഴിവാക്കിയതായി ക്യൂ മൊബിലിറ്റി അറിയിച്ചു. മുസഫ എം18 ഭാഗത്ത് ട്രക്ക് പാർക്കിങ് ഫീസും നൽകേണ്ടതില്ല. മാർച്ച് 19 മുതൽ 22 വരെയാണ് ഇളവ്. മാർച്ച് 23 മുതൽ പാർക്കിങ് സാധാരണ പോലെ തുടരും.
ഐ.ടി.സിയുടെ കസ്റ്റർ ഹാപ്പിനസ് സെന്‍ററുകൾ വ്യാഴം മുതൽ ഞായർ വരെ പ്രവർത്തിക്കില്ല. അതേസമയം, ഓൺലൈൻ സർവിസുകൾ തടസ്സമില്ലാതെ തുടരും. ഷാർജ മുനിസിപ്പാലിറ്റിയാണ് എമിറേറ്റിൽ പാർക്കിങ് ഫീസിൽ ഇളവ് പ്രഖ്യാപിച്ചത്. സ്മാർക്ക് പാർക്കിങ് മേഖലകൾക്ക് ഇളവ് ബാധകമല്ല. പ്രവൃത്തി ദിനങ്ങളിലും പൊതു അവധി ദിനങ്ങളിൽ ഇവിടെ പാർക്കിങ് ഫീസ് ഇടാക്കുന്നത് തുടരും.
നീല നിറമുള്ള സൂചന ബോർഡുകൾ സ്ഥാപിച്ച പാർക്കിങ് സ്ഥലങ്ങളിലാണ് പണമടച്ചുള്ള പാർക്കിങ് സേവനം തുടരുന്നത്. പിഴ ഒഴിവാക്കുന്നതിനായി ഇക്കാര്യം ഡ്രൈവർമാർ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. ബുധനാഴ്ച ദുബൈയിലും പെരുന്നാൾ അവധി ദിനങ്ങളിൽ പാർക്കിങ് ഫീസിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

