Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നബിദിനം: ദുബൈയിലും അബൂദബിയിലും ഷാർജയിലും പാർക്കിങ്​ സൗജന്യം

text_fields
bookmark_border
നബിദിനം: ദുബൈയിലും അബൂദബിയിലും ഷാർജയിലും പാർക്കിങ്​ സൗജന്യം
cancel

ദുബൈ: നബിദിനം പ്രമാണിച്ച്​ അബൂദബിക്ക്​ പു​റമെ പാർക്കിങ്​ സൗജന്യമാക്കി ദുബൈയും ഷാർജയും. പൊതു അവധി ദിനമായ ശനിയാഴ്ചയാണ്​ സൗജന്യ പാർക്കിങ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. ദുബൈയിലും അബൂദബിയിലും ഞായറാഴ്ചയും പാർക്കിങ് സൗജന്യമായതിനാൽ തുടർച്ചയായ രണ്ട്​ ദിവസം സൗജന്യം ലഭിക്കും.

ഷാർജയിൽ വെള്ളി, ശനി ദിവസങ്ങളിലാണ്​ സൗജന്യ പാർക്കിങ്​. ​അതേസമയം, ദുബൈയിലെ ബഹുനില പാർക്കിങ്ങുകൾ സൗജന്യമായിരിക്കില്ല. വാരാന്ത്യ അവധി ദിനങ്ങളിലും പണം നൽകി ഉപയോഗിക്കുന്ന ഷാർജയിലെ ചില സോണുകളിൽ നബിദിനത്തിലും സൗജന്യം ലഭിക്കില്ല.

അബൂദബിയിൽ ശനി മുതല്‍ തിങ്കള്‍ രാവിലെ 7.59 വരെയാണ് സൗജന്യ പാര്‍ക്കിങ്. മുസഫ എം 18ലെ ട്രക്ക് പാര്‍ക്കിങ്ങും നബിദിനത്തോടനുബന്ധിച്ച് ഫീസ് രഹിതമാക്കിയിട്ടുണ്ടെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു.

ദര്‍ബ് ടോള്‍ ഗേറ്റ് സംവിധാനം വെള്ളി, ശനി ദിവസങ്ങളില്‍ സൗജന്യമായിരിക്കും. തിങ്കളാഴ്ച മുതൽ ദര്‍ബ് ടോള്‍ പിരിവ് പുനരാരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Parking is free in Dubai, Abu Dhabi and Sharjah for Milad-un-Nabi
Next Story