Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 2,992 സ്ഥലങ്ങളിൽ കൂടി ഷാർജയിൽ പാർക്കിങ് ഫീസ്
text_fieldsbookmark_border
ഷാർജ: എമിറേറ്റിലെ 2,992 സ്ഥലങ്ങളിൽ കൂടി പാർക്കിങ് ഫീസ് ഏർപ്പെടുത്തിയതായി മുനിസിപ്പാലിറ്റി അറിയിച്ചു. മുവൈലയിലാണ് ഏറ്റവും കൂടുതൽ പ്രദേശങ്ങളിൽ പെയ്ഡ് പാർക്കിങ് ഏർപ്പെടുത്തിയത്. ഇവിടെ 1,755 സ്ഥലങ്ങൾ പെയ്ഡ് പട്ടികയിൽ പെടുത്തിയപ്പോൾ അൽ നഹ്ദ (651), അൽ താവൂൻ (586) എന്നിവിടങ്ങളിലും ഫീസ് ഈടാക്കും.
ഷാർജ നഗരത്തിലെ സുപ്രധാന മേഖലകളിൽ, പൊതു പാർക്കിങ് സ്ഥലങ്ങൾ എന്നിവ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. അവിടെ പാർക്കിങ് ചിഹ്നങ്ങളും മീറ്ററുകളും സജ്ജീകരിച്ചു. മൂൻകൂട്ടി പാർക്കിങ് സ്ഥലങ്ങൾ ബുക്ക് ചെയ്യാനും മൊബൈൽ ഫോൺ ഉപയോഗിച്ച് പണമടക്കാനും സൗകര്യമുണ്ട്.
Next Story

