ഷാർജയിൽ ഇനി എസ്.എം.എസ് വഴി പാർക്കിങ് ഫീസ് അടയ്ക്കാം
text_fieldsഷാർജ: പെയ്ഡ് പാർക്കിങ് ഇടങ്ങളിൽ പാർക്കിങ് ഫീസടക്കാൻ ഏകീകൃത എസ്.എം.എസ് സംവിധാനം അവതരിപ്പിച്ച് ഷാർജ മുനിസിപ്പാലിറ്റി. താമസക്കാർക്കും സന്ദർശകർക്കും എമിറേറ്റിലെ മുഴുവൻ നഗരങ്ങളിലും തടസ്സരഹിതവും കാര്യക്ഷമവുമായി പാർക്കിങ് ഫീസ് അടക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കുന്നതെന്ന് മുനിസിപ്പാലിറ്റി എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
മുഴുവൻ നഗരങ്ങളിലും ഏകീകൃത കോഡിലേക്ക് എസ്.എം.എസ് അയച്ച് പാർക്കിങ് ഫീസ് അടക്കാനാവുമെന്നതാണ് പുതിയ സംവിധാനത്തിന്റെ സവിശേഷത. അതേസമയം, ഖോർഫുക്കാനിൽ പാർക്കിങ് ഫീസ് അടക്കാനുപയോഗിച്ചിരുന്ന സിറ്റി കോഡായ കെ.എച്ച് നിർത്തലാക്കിയതായും മുനിസിപ്പാലിറ്റി വ്യക്തമാക്കി. പകരം മുഴുവൻ നഗരങ്ങളിലും ഏകീകൃത കോഡ് ഉപയോഗിക്കാം.
തടസ്സരഹിതമായ പാർക്കിങ് സംവിധാനം ഉറപ്പുവരുത്തുകയും സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സംരംഭമെന്നും മുനിസിപ്പാലിറ്റി അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

