അൽെഎനിൽ നാളെ മുതൽ പാർക്കിങ്ങിന് പണം
text_fieldsഅൽെഎൻ: ആഗസ്റ്റ് ഒന്ന് മുതൽ അൽെഎനിൽ മവാഖിഫ് പെയ്ഡ് പാർക്കിങ് സംവിധാനം നിലവിൽ വരും. ഒന്നാം ഘട്ടമായി വിവിധ ഡിസ്ട്രിക്കുകളിലായി 121 യന്ത്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. പദ്ധതി പൂർത്തിയാകുേമ്പാൾ ഖസീദ ഡിസ്ട്രിക്ടിൽ 1376, അൽ റബീനയിൽ 1175, അൽ നവാസിൽ 1107, അൽ ഹമിറയിൽ 1166, അൽ സലാമയിൽ 867 യന്ത്രങ്ങളുണ്ടാകും.
ഒരു താമസയിടത്തിന് രണ്ട് വാർഷിക പാർക്കിങ് പെർമിറ്റ് അനുവദിക്കും. ആദ്യ പെർമിറ്റിന് 800 ദിർഹവും രണ്ടാം പെർമിറ്റിന് 1200 ദിർഹവും നൽകണം. ഒാരോ പെർമിറ്റും അതത് വാഹനത്തിനും നിശ്ചിത സെക്ടറിനും മാത്രമായിരിക്കും ബാധകം. പാസ്പോർട്ട്, വിസ, താമസ കരാർ എന്നിവയുടെ പകർപ്പ്, അവസാനം അടച്ച ജല^വൈദ്യുതി ബിൽ, വാഹന ഉടമസ്ഥതയുടെ തെളിവ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
കൂടുതൽ വാഹനത്തിരക്ക് അനുഭവപ്പെടുന്ന ടൗൺ സെൻററിെൻറ ഭാഗങ്ങളായ മെയിൻ സ്ട്രീറ്റ്, പട്ടാണി മാർക്കറ്റ്, പച്ചക്കറി^മത്സ്യമാർക്കറ്റ്, മീന ബസാർ, ഹിൽട്ടൺ റോഡ്, അൽെഎൻ മാൾ ഏരിയ, ഖലീഫ സ്ട്രീറ്റ്, ഉൗദ് ഉത്തോബ തുടങ്ങിയ സ്ഥലങ്ങളിൽ പെയ്ഡ് പാർക്കിങ് യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ ഗതാഗതം സുഗമമാകുമെന്ന് പ്രതീക്ഷിക്കുന്നു.
2013ൽ പെയ്ഡ് പാർക്കിങ് നടപ്പാക്കുന്നതിെൻറ ഭാഗമായി പാർക്കിങ് സ്ഥലം അടയാളപ്പെടുത്തുകയും യന്ത്രം സ്ഥാപിക്കുകയും ചെയ്തിരുന്നു. നിയമം പ്രാബല്യത്തിൽ വരാൻ വൈകിയതിനാൽ പിന്നീട് അധികൃതർ യന്ത്രങ്ങൾ എടുത്തുമാറ്റുകയായിരുന്നു.
അൽെഎനിൽ ഗതാഗതക്കുരുക്കുള്ള ഭാഗങ്ങളിൽ പാർക്കിങ് സ്ഥലത്തിലെ കുറവ് പരിഹരിക്കാൻ മവാഖിഫ് പെയ്ഡ് പാർക്കിങ് സംവിധാനം ഉപകരിക്കുമെന്ന് സമഗ്ര ഗതാഗത കേന്ദ്രം ഡെപ്യൂട്ടി ജനറൽ മാനേജറും ഗതാഗത^പാർക്കിങ് ടീം തലവനുമായ മുഹമ്മദ് ഹമദ് ആൽ മുഹൈരി ഞായറാഴ്ച വ്യക്തമാക്കി. പരിമിതമായ പാർക്കിങ് ഇടങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനും അൽെഎൻ നഗരത്തിെൻറ സൗന്ദര്യം വർധിപ്പിക്കാനും നടപടികൊണ്ട് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
