Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒഴിഞ്ഞ നിലങ്ങള്‍...

ഒഴിഞ്ഞ നിലങ്ങള്‍ പാർക്കിങ്​ കേന്ദ്രങ്ങളാക്കാൻ സൗകര്യമൊരുക്കി അജ്മാന്‍ നഗരസഭ

text_fields
bookmark_border
ഒഴിഞ്ഞ നിലങ്ങള്‍ പാർക്കിങ്​ കേന്ദ്രങ്ങളാക്കാൻ സൗകര്യമൊരുക്കി അജ്മാന്‍ നഗരസഭ
cancel
അജ്മാന്‍: അജ്മാന്‍ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ഒഴിഞ്ഞ നിലങ്ങള്‍ വാഹന പാർക്കിങ്​ സ്​ഥലകളാക്കാന്‍ ഉടമകള്‍ക്ക് അവസരം നല്‍കുന്നു. 
 അജ്മാന്‍ നഗരസഭ ആസൂത്രണ വകുപ്പാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. എമിറേറ്റിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ വര്‍ധിച്ച ഗതാഗത കുരുക്ക് സംബന്ധമായ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. നഗരത്തോട് ചേര്‍ന്ന്  ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ പണിയാത്ത സ്ഥലങ്ങളുടെ ഉടമകള്‍ക്ക് ഇത്തരം സ്ഥലങ്ങളില്‍ കാര്‍ പാര്‍ക്കിങ്​ സൗകര്യമൊരുക്കാന്‍ അനുവദിക്കും. തിരക്കേറിയ പ്രദേശങ്ങളില്‍ പണം നല്‍കിയാലും വാഹനം പാര്‍ക്ക് ചെയ്യാന്‍ സൗകര്യപ്രദമായ സ്ഥലം ലഭിക്കാത്ത സാഹചര്യത്തില്‍ വാഹന ഉടമകള്‍ക്ക് ഇത്തരം സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. എന്നാല്‍ സാധാരണ പാര്‍ക്കിങ്​ സ്ഥലത്തേക്കാള്‍  കൂടുതല്‍ തുക ഇത്തരം സ്ഥലങ്ങളില്‍ നല്‍കേണ്ടിവരും. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതോടെ വാഹന ഉടമകളുടെ വിലപ്പെട്ട സമയം ലാഭിക്കാന്‍ കഴിയും.  
ഒഴിഞ്ഞു കിടക്കുന്ന സ്ഥലമുള്ളവർക്ക്​ വരുമാന മാര്‍ഗവുമാകും. ഈ തീരുമാനം നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കാനും താമസക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാനും വഴിയൊരുക്കുമെന്ന് അജ്മാന്‍ നഗരസഭാ പശ്ചാത്തല വികസനം വകുപ്പ് എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ ഡോ: മുഹമ്മദ്‌ ബിന്‍ ഒമൈര്‍ പറഞ്ഞു. 
ഇത്തരത്തില്‍ ഒഴിഞ്ഞ് കിടക്കുന്ന ഭൂമിയുള്ളവരെ നേരിട്ട് കണ്ടു പ്രത്യേക ആവശ്യകതകൾ സാഹചര്യം ബോധ്യപ്പെടുത്തി സാധ്യതകളെ വേണ്ട വിധം ഉപയോഗപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.  വാഹനങ്ങള്‍ വർധിച്ചതോടെ സൗകര്യമായി പാര്‍ക്ക് ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നവര്‍ക്ക്  ഈ തീരുമാനം  ഉപകാരപ്രദമായിരിക്കും. 
അജ്മാനിലെ പ്രധാനപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും ജനസാന്ദ്രതയേറിയതുമായ  മേഖലകളായ റുമൈല, നഖീല്‍, ലുവൈറ, നുഐമിയ, റാഷിദിയ തുടങ്ങിയ പ്രദേശങ്ങളിലാണ് തുടക്കത്തില്‍ ഈ പദ്ധതി നടപ്പിലാക്കുക.  
കെട്ടിടത്തോട് ചേര്‍ന്ന് ആവശ്യത്തിനു പാര്‍ക്കിങ്​ സൗകര്യമില്ലാത്തതിനാല്‍ ഇത്തരം ഒഴിഞ്ഞ പ്രദേശങ്ങളെ ആശ്രയിക്കുന്ന താമസക്കാര്‍ക്ക്  പണം നല്‍കി പാര്‍ക്ക് ചെയ്യേണ്ടി വരുമെന്നത് ഏറെ ​േക്ലശകരമാകും. കെട്ടിടങ്ങള്‍ വര്‍ധിച്ചതോടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങള്‍ ചുരുങ്ങി വന്നതോടെ  പലരും ഇത്തരം ഒഴിഞ്ഞ സ്ഥലങ്ങളിലാണ് വാഹനം പാര്‍ക്ക് ചെയ്യുന്നത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsParking facilitiesAjman city sabha
News Summary - Parking facilities
Next Story