Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹിജ്‌റ പുതുവത്സര അവധി;...

ഹിജ്‌റ പുതുവത്സര അവധി; അബൂദബിയില്‍ തിങ്കളാഴ്ച പാര്‍ക്കിങ്ങും ടോളും സൗജന്യം

text_fields
bookmark_border
Gulfnews
cancel

അബൂദബി: ഹിജ്‌റ പുതുവത്സര അവധിയോടനുബന്ധിച്ച് ജൂണ്‍ 15 തിങ്കളാഴ്ച അബൂദബിയിലെ പൊതു പാര്‍ക്കിങ് കേന്ദ്രങ്ങളിലും ദര്‍ബ് ടോള്‍ ഗേറ്റുകളിലും ഫീസ് ഇളവ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും ചൊവ്വാഴ്ച മുതല്‍ സാധാരണ രീതിയില്‍ ഫീസ് ഈടാക്കിത്തുടങ്ങുമെന്നും ക്യു മൊബിലിറ്റി അറിയിച്ചു. അവധി പ്രമാണിച്ച് സാസ് അല്‍ നഖല്‍, അല്‍ മഖ്ത, റബ്ദാന്‍, അല്‍ സാദിയാത്ത് ദര്‍ബ് ടോള്‍ ഗേറ്റുകളിലാണ് തിങ്കളാഴ്ച ഇളവുള്ളത്.

എന്നാല്‍, അല്‍ ഖുറം, ഗന്തൂത്ത് ടോള്‍ ഗേറ്റുകളില്‍ ഈ ഇളവ് ബാധകമായിരിക്കില്ല. ഈ രണ്ട് ഗേറ്റുകളിലും പതിവുപോലെ 24 മണിക്കൂറും ഒരു തവണ കടന്നുപോകുന്നതിന് 4 ദിര്‍ഹം വീതം ടോള്‍ ഫീസ് ഈടാക്കും. എമിറേറ്റിലെ എല്ലാ സാധാരണ പൊതു പാര്‍ക്കിങ് കേന്ദ്രങ്ങളിലും തിങ്കളാഴ്ച പാര്‍ക്കിങ് സൗജന്യമായിരിക്കും. എന്നാല്‍ ബഹുനില പൊതു പാര്‍ക്കിങ് കെട്ടിടങ്ങളില്‍ അവധി ദിവസങ്ങളിലും സാധാരണ നിരക്കില്‍ ഫീസ് ഈടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അവധിയ പ്രമാണിച്ച് അബൂദബിയിലെയും അല്‍ ഐനിലെയും ക്യു മൊബിലിറ്റി കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ തിങ്കളാഴ്ച പ്രവര്‍ത്തിക്കില്ല. ചൊവ്വാഴ്ച മുതല്‍ ഇവ വീണ്ടും തുറക്കും. അതേസമയം, ദര്‍ബ് ആപ്പ്, ഔദ്യോഗിക വെബ്‌സൈറ്റ്, താം പ്ലാറ്റ്‌ഫോം എന്നിവ വഴിയുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ അവധി ദിവസങ്ങളിലും തടസ്സമില്ലാതെ 24 മണിക്കൂറും ലഭ്യമായിരിക്കും. അവധിക്കാലത്തെ യാത്രാക്ലേശം ഒഴിവാക്കാനും ഗതാഗതം സുഗമമാക്കാനുമാണ് ഫീസ് ഇളവുകള്‍ പ്രഖ്യാപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Hijri New Year Holiday: Parking and Toll Free in Abu Dhabi on Monday
Next Story