സൗഹൃദ കൂട്ടായ്മയുമായി പരപ്പ നിവാസികൾ
text_fieldsഅബൂദബി: കാഞ്ഞങ്ങാട് പരപ്പ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ ബ്രദേഴ്സ് പരപ്പ അബൂദബിയില്‍ സംഘടിപ്പിച്ച സംഗമത്തില്‍ അഞ്ഞൂറിലധികം പേര് പങ്കെടുത്തു. പരപ്പയിലെയും സമീപ പ്രദേശങ്ങളിലെയും ഒമ്പത് ടീമുകളെ ഉള്‍പ്പെടുത്തി നടത്തിയ ഫുട്ബാൾ ടൂര്‍ണമെന്റില്‍ ചലഞ്ചേഴ്സ് കാരാട്ട് ജേതാക്കളായി. ഗ്രീന്‍സ്റ്റാര്‍ പരപ്പ രണ്ടാം സ്ഥാനം നേടി. മികച്ച താരമായി ആഷിക് മൂലപ്പാറ, ഗോള്‍ കീപ്പറായി അജാസ് പരപ്പ, പ്രതിരോധ താരമായി അസീസ് നെല്ലിയര എന്നിവരെ തിരഞ്ഞെടുത്തു. എട്ട് ടീമുകള്‍ മാറ്റുരച്ച വടംവലി മത്സരത്തില്‍ കാരാട്ട് എ ടീം ഒന്നാം സ്ഥാനവും ബി ടീം രണ്ടാം സ്ഥാനവും നേടി.
ദഫ്മുട്ട്, കോല്‍ക്കളി, കൈമുട്ടുപാട്ട്, ഗാനമേള, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിവിധ മത്സരങ്ങൾ എന്നിവ നടന്നു. ‘കണ്ണേട്ടന്റെ കട’ എന്ന പേരില്‍ ഗ്രൗണ്ടിനുസമീപം ഒരുക്കിയ തട്ടുകട ആകര്‍ഷകമായി. എട്ടുതരം പഴവർഗങ്ങൾ, ആറുതരം രുചിക്കൂട്ട് ഒരുക്കി ഉച്ചക്കഞ്ഞി, അഞ്ചുതരം പലഹാരങ്ങളുമായി സന്ധ്യാനേരത്തെ ചായ, നാട്ടിന്‍പുറത്തെ സ്കൂളിന് സമീപത്തെ തട്ടുകടയില്‍ ലഭിക്കുന്ന 15ഓളം മിഠായികൾ എന്നിവ പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ പേർക്കും തട്ടുകടയിൽനിന്ന് സൗജന്യമായി നല്കി. വിജയികള്‍ക്ക് അഹല്യ ഹോസ്പിറ്റല്‍ സീനിയര്‍ ഓപറേഷന് മാനേജര്‍ സൂരജ് പ്രഭാകര്‍ സമ്മാനം നല്കി. പി.കെ. അഹമ്മദ് ബല്ലാ കടപ്പുറം, സത്താര്‍ കാഞ്ഞങ്ങാട്, സുരേഷ് പെരിയ, അഡ്വ. റഫീഖ്, ഹസീന ടീച്ചര്‍, ഡോ. ഉല്ലാസ്, ഹാഷിം ആറങ്ങാടി, ഉമേശ് കാഞ്ഞങ്ങാട്, അബ്ദുല്‍ റഹിമാന്‍ ചേക്കുഹാജി ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു. ചെയര്മാന് റാഷിദ് എടത്തോട്, കണ്‍വീനര്‍ അശോകന് പരപ്പ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

