ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തനം വിപുലീകരിക്കാൻ പാരാമൗണ്ട്
text_fieldsമസ്കത്ത്: വർഷങ്ങളായി ഫുഡ് സർവിസ് ഉപകരണ മേഖലയിൽ ജി.സി.സി രാജ്യങ്ങളുപ്പെടെ ആഗോള വിപണികളിൽ വിശ്വസ്തത നേടിയ പാരാമൗണ്ട് ഹോസ്പിറ്റാലിറ്റി മേഖലയിൽ കൂടുതൽ കരുത്തോടെ പ്രവർത്തനം വിപുലീകരിക്കുന്നു. ഹോസ്പിറ്റാലിറ്റി കട്ട്ലെറി ഉൽപന്ന ശ്രേണി കേന്ദ്രീകരിച്ചായിരിക്കും കമ്പനിയുടെ പുതിയ വിപുലീകരണ പ്രവർത്തനങ്ങൾ. വിപണിയിലെ പുതിയ ആവശ്യങ്ങൾക്കനുസരിച്ച് ഉപഭോക്തൃ കേന്ദ്രീകൃതമായ പുതിയ ഉൽപന്നങ്ങൾ ഇപ്പോൾ സ്ഥാപനത്തിന്റെ പ്രധാന മിഷനായി മാറിയിട്ടുണ്ട്.
ഹോട്ടലുകൾ, റസ്റ്ററന്റുകൾ, കാറ്ററിങ് സേവനങ്ങൾ ഉൾപ്പെടുന്ന ‘ഹൊറേക്ക’ വ്യവസായം സംബന്ധിച്ച ആവശ്യങ്ങൾക്കനുസരിച്ച് രൂപകൽപന ചെയ്യുന്ന പുതിയ ഉൽപന്നങ്ങൾ പാരാമൗണ്ടന്റെ സ്ഥാനം വിപണിയിൽ കൂടുതൽ ശക്തമാക്കുന്നു. ഹോസ്പിറ്റാലിറ്റി മേഖലയിലേക്കുള്ള ഈ വിപുലീകരണം ഉപഭോക്താക്കളുടെ വിശ്വാസ്യതക്കൊപ്പം സ്ഥാപനത്തിന് പുതിയ വിപണികളലേക്കുള്ള കാൽവെപ്പിനും വഴിയൊരുക്കുന്നതാണെന്ന് മാനേജ്മെന്റ് ഭാരവാഹികൾ വ്യക്തമാക്കി.
ഉൽപന്ന ശ്രേണി വിപുലപ്പെടുത്തുന്നതിനുള്ള പ്രാരംഭ നടപടികൾ ഇന്ത്യയിൽ ആരംഭിച്ചുകഴിഞ്ഞു. അടുത്ത ഘട്ടത്തിൽ ജി.സി.സി രാജ്യങ്ങളിലേക്കുള്ള വിപുലീകരണവും ഉൾപ്പെടും. ഇന്ത്യയിലെ വിവിധ പ്രധാന നഗരങ്ങളിൽ പുതിയ ഷോറൂമുകൾ ആരംഭിക്കാൻ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ ഇതിന്റെ ഭാഗിക പൂർത്തീകരണം നടക്കും. 1988ൽ യു.എ.ഇയിൽ നിന്നും തുടക്കം കുറിച്ച പാരാമൗണ്ട് ഇന്ന് ജി.സി.സി രാജ്യങ്ങളിലെയും ആഗോള വിപണികളിലെയും വിശ്വസ്തത സ്ഥാപനമായി മാറിയിട്ടുണ്ട്. മീന മേഖല, ആഫ്രിക്ക, കിഴക്കൻ യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള വ്യാപനത്തിലൂടെ പാരാമൗണ്ട് തനതായ സ്ഥാനം ഉറപ്പിച്ചു.
സ്ഥാപകനും ചെയർമാനുമായ കെ.വി. ഷംസുദ്ദീന്റെ ദീർഘ വീക്ഷണത്തോടെയുള്ള കാഴ്ചപാടുകളാണ് കമ്പനിയുടെ വളർച്ചക്ക് നിതാനമായത്. 2025ൽ ഖത്തറിൽ ആരംഭിച്ച 60,000 ചതുരശ്ര അടി സൗകര്യമുള്ള വെയർഹൗസ്, പുതിയ ഉൽപ്പന്നങ്ങൾ സംഭരിക്കുകയും ദ്രുതഗതിയിലുള്ള വിതരണ സംവിധാനങ്ങളിലൂടെ വിപണിയിലെത്തിക്കാനും വേണ്ടിയാണ് രൂപകൽപ്പന ചെയ്തത്. ഹോസ്പിറ്റാലിറ്റി മേഖലയിലേക്കുള്ള വിപുലീകരണം വലിയ പ്രതീക്ഷകളോടെയാണ് കൈകൊണ്ടിരിക്കുന്നതെന്നും ഇത് പാരമൗണ്ടിന്റെ പുതിയ കാലഘട്ടത്തിന്റെ തുടക്കം കൂടിയാണെന്നും അധികൃതർ വ്യക്തമാക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

