പാരാ പവർലിഫ്റ്റിങ് ലോക ചാമ്പ്യൻഷിപ്പ്: ഇന്ത്യക്ക് മൂന്നാം വെള്ളി
text_fieldsദുബൈ: പാരാ പവർലിഫ്റ്റിങ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഒരു വെള്ളികൂടി. ദുബൈയിൽ ചൊവ്വാഴ്ച നടന്ന മൽസരത്തിൽ ഹരിയാന സ്വദേശി സുധീറാണ് ഇന്ത്യക്ക് വേണ്ടി മൂന്നാം വെള്ളി നേടിയത്. മുതിർന്ന പുരുഷൻമാരുടെ 80 കിലോഗ്രാം വിഭാഗത്തിൽ മൽസരിച്ച ഇൗ 24 കാരൻ 186 കിലോ ഭാരം ഉയർത്തി. 203 കിലോ ഉയർത്തിയ േജാർദാെൻറ ഖത്തബ് അബ്ദുൽകരീം മുഹമ്മദ് അഹമ്മദിനാണ് ഇൗ ഇനത്തിൽ സ്വർണം.
ഫിൻലെൻഡിെൻറ കൗപില ഹാരിക്കാണ് വെങ്കലം. 163 കിലോയാണ് ഇദ്ദേഹം ഉയർത്തിയത്. ബുധനാഴ്ച നടക്കുന്ന മൽസരത്തിൽ അരുൺ രംഗ, േജാഗീന്ദർ സരൂജ എന്നിവർ ഇന്ത്യക്ക് വേണ്ടി ഇറങ്ങും. 88 കിലോഗ്രാം വിഭാഗത്തിലും 97 കിലോ വിഭാഗത്തിലുമാണ് ഇവർ പൊരുതുന്നത്. 14 ന് ആരംഭിച്ച മൽസരത്തിൽ ഇന്ത്യൻ സംഘം രണ്ട് വെള്ളി നേടിയിരുന്നു.
കര്‍ണാടകയുടെ ഫര്‍മാന്‍ ബാഷ, സക്കീന ഖാത്തൂന്‍ എന്നിവരാണ് വെള്ളി നേടിയത്. ബാംഗ്ലൂര്‍ സായിയിലെ പരിശീലകനും ഭാരദ്വഹന താരവുമായ ഫര്‍മാന്‍ ബാഷ 49 കിലോവരെ ഭാരമുള്ളവരുടെ വിഭാഗത്തിലാണ് മെഡൽ നേടിയത്. 45 കിലോവരെ ഭാരമുള്ളവരുടെ വിഭാഗത്തിലായിരുന്നു സക്കീന ഖാത്തൂനിെൻറ പ്രകടനം. ദുബൈ ഖിസൈസില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ലബില്‍ നടക്കുന്ന മൽസരങ്ങൾ 23 ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
