Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ​യി​ൽ പാ​രാ...

ഷാ​ർ​ജ​യി​ൽ പാ​രാ അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ന് ആ​ദ​രം

text_fields
bookmark_border
ഷാ​ർ​ജ​യി​ൽ പാ​രാ അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ന് ആ​ദ​രം
cancel

ഷാ​ർ​ജ: ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ പാ​രീ​സി​ൽ ന​ട​ന്ന ലോ​ക പാ​രാ അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 400 മീ​റ്റ​റി​ലും 800 മീ​റ്റ​റി​ലും വെ​ള്ളി മെ​ഡ​ലു​ക​ൾ നേ​ടി​യ മു​ഹ​മ്മ​ദ് അ​ൽ ഖാ​യി​ദ് അ​ൽ ഹ​മ്മാ​ദി​യെ ഷാ​ർ​ജ സ്‌​പോ​ർ​ട്‌​സ് കൗ​ൺ​സി​ൽ ആ​ദ​രി​ച്ചു. 107 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഏ​ക​ദേ​ശം 1,300 മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ യു.​എ.​ഇ​ക്കു​വേ​ണ്ടി 49.11 സെ​ക്ക​ൻ​ഡി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഓ​ട്ട​ക്കാ​രെ പി​ന്ത​ള്ളി​യാ​ണ് അ​ൽ ഹ​മ്മാ​ദി 400 മീ. ​ഓ​ട്ട​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. 800 മീ. ​ഓ​ട്ട​ത്തി​ന്‍റെ ഫൈ​ന​ലി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച എ​ട്ട് വീ​ൽ​ചെ​യ​ർ ഓ​ട്ട​ക്കാ​രി​ൽ​നി​ന്നാ​ണ് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ഷാ​ർ​ജ സ്പോ​ർ​ട്സ്‌ കൗ​ൺ​സി​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഇ​സ്സ ഹി​ലാ​ൽ അ​ൽ ഹ​സാ​മി, വ​കു​പ്പ് ഡ​യ​റ​ക്ട​ർ​മാ​ർ, വ​കു​പ്പ് മേ​ധാ​വി​ക​ൾ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Para Athletics Champion Honored in Sharjah
Next Story