പാനൂർ യെസ് അക്കാദമി ദുബൈ ചാപ്റ്റർ സ്നേഹസംഗമം
text_fieldsദുബൈ: പാനൂർ യെസ് അക്കാദമി ദുബൈ ചാപ്റ്റർ സ്നേഹ സംഗമം സംഘടിപ്പിച്ചു. ബുർജുമാനിലെ റാവിസ് ഹോട്ടലിൽ സ്നേഹസംഗമം മുതിർന്ന മാധ്യമപ്രവർത്തകൻ എ. റഷീദുദ്ദീൻ ഉദ്ഘാടനം ചെയ്തു. യു.എ.ഇ ചാപ്റ്റർ കോഓഡിനേറ്റർ നിസാർ എം.വി സ്വാഗതം പറഞ്ഞു. യെസ് അക്കാദമി ഡയറക്ടർ നിസ്താർ കീഴുപറമ്പ് സ്ഥാപനത്തെ പരിചയപ്പെടുത്തി. അഷറഫ് പുത്തൂർ, ഷാഹിദ ടീച്ചർ, ശൈഖ് മഹ്മൂദ്, കെ.വി ഇസ്മായിൽ, കളത്തിൽ മഹ്മൂദ്, ഹുസ്ന റസാക്ക്, ശരീഫ് മാസ്റ്റർ, മുത്താറി ഇസ്മായിൽ, അജ്മൽ പൂക്കോം എന്നിവർ ആശംസകൾ അർപ്പിച്ചു. യെസ് അക്കാദമി ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ മല്ലിയോത്ത് നന്ദി പറഞ്ഞു.
മിദ്ലാജ് തോട്ടോളി, പി.പി. ഷംഷീർ, പി.പി. ഷെബിൻ, പി.പി. സകരിയ, എം.വി. ഫർദാൻ, മനാഫ് കണ്ടിയിൽ, നസീർ പാച്ചപറമ്പത്ത് എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. സംഗമത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

