പാലുവായ് മഹല്ല് ബ്രദേഴ്സ് ഇഫ്താർ സംഗമം
text_fieldsപാലുവായ് മഹല്ല് ബ്രദേഴ്സ് സംഘടിപ്പിച്ച ഇഫ്താർ സംഗമം
ദുബൈ: പാലുവായ് മഹല്ല് നിവാസികളുടെ കൂട്ടായ്മയായ പാലുവായ് മഹല്ല് ബ്രദേഴ്സ് ദുബൈ ആൻഡ് നോർത്തേൺ എമിറേറ്റ്സിന്റെ ആഭിമുഖ്യത്തിൽ ദുബൈയിലെ തലശ്ശേരി റസ്റ്റാറന്റിൽ വെച്ച് മാർച്ച് ഒമ്പതിന് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി എ.ടി. ഷിബു സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ടി.സി നിസാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിറാജുദ്ദീൻ സഖാഫി കൈപ്പമംഗലം റമദാൻ പ്രഭാഷണം നിർവഹിച്ചു.
തുടർന്ന് മഹല്ലിലെ അംഗമായ ഡോ. അഹ്മദ് ഹിഫ്സ് ആരീഫിനെ ആദരിക്കുകയും ചെയ്തു. അബ്ദുൽ കാദർ, ഹനീസ് പാലുവായ്, ഹസ്സൻ ചുണ്ണാട്ട്, ഖാലിദ് ചുണ്ണാട്ട് എന്നിവർ നന്ദി രേഖപ്പെടുത്തി.

