Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാം ​ജു​മൈ​റ​യെ...

പാം ​ജു​മൈ​റ​യെ വെ​ല്ലും; പാം ​ജ​ബ​ൽ അ​ലി പ്ര​ഖ്യാ​പി​ച്ച്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​

text_fields
bookmark_border
പാം ​ജു​മൈ​റ​യെ വെ​ല്ലും; പാം ​ജ​ബ​ൽ അ​ലി പ്ര​ഖ്യാ​പി​ച്ച്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​
cancel

ദു​ബൈ: പാം ​ജു​മൈ​റ​യു​ടെ ഇ​ര​ട്ടി വ​ലു​പ്പ​ത്തി​ൽ പാം ​ജ​ബ​ൽ അ​ലി പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. 110 കി​ലോ​മീ​റ്റ​ർ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന രീ​തി​യി​ലാ​ണ്​ പാം ​ തി​യി​ട്ടി​രി​ക്കു​ന്ന​ത്. ശൈ​ഖ്​ മു​ഹ​മ്മ​ദാ​ണ്​ ഇ​ക്കാ​ര്യം ട്വി​റ്റ​റി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ​ദ്ധ​തി ലോ​ഞ്ചി​ങ്ങി​ന്‍റെ വി​ഡി​യോ​യും ചി​ത്ര​ങ്ങ​ളും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ടൂ​റി​സ്റ്റു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന പാം ​ജ​ബ​ൽ അ​ലി​യി​ൽ 80 ഹോ​ട്ട​ലു​ക​ളും റി​സോ​ർ​ട്ടു​ക​ളു​മു​ണ്ടാ​കും. 2033ഓ​ടെ ദു​ബൈ​യു​ടെ സാ​മ്പ​ത്തി​ക മേ​ഖ​ല ഇ​ര​ട്ടി​യാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​ദ്ധ​തി​യെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. ലോ​ക​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ന​ഗ​ര​മെ​ന്ന പേ​രി​ലേ​ക്ക്​ ഓ​രോ ദി​വ​സ​വും പു​തി​യ പ്രോ​ജ​ക്​​ടു​ക​ളു​മാ​യി ന​ട​ന്ന​ടു​ക്കു​ക​യാ​ണെ​ന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. ലോ​ഞ്ചി​ങ്​ ച​ട​ങ്ങി​ൽ യു.​എ.​ഇ ധ​ന​കാ​ര്യ മ​ന്ത്രി​യും ദു​ബൈ ഉ​പ​ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മ​ക്​​തൂം ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മും പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEPalm Jebel Ali
News Summary - Palm Jebel Ali , u.a.e
Next Story