പള്ളം ഫുട്ബാൾ ലീഗ്: എസ്.ടി വാരിയേഴ്സ് ചാമ്പ്യൻമാർ
text_fieldsപള്ളം ഫുട്ബാൾ ലീഗ് സീസൺ-3ൽ ചാമ്പ്യൻമാരായ എസ്.ടി വാരിയേഴ്സ് ടീമംഗങ്ങൾ
ദുബൈ: യു.എ.ഇ പള്ളം ബ്രദേഴ്സ് സംഘടിപ്പിച്ച പള്ളം ഫുട്ബാൾ ലീഗ് സീസൺ-3ൽ അവന്യൂ സ്ട്രൈക്കെർസിനെ പരാജയപ്പെടുത്തി എസ്.ടി വാരിയേഴ്സ് ചാമ്പ്യൻമാരായി. മത്സരത്തിലെ മികച്ച താരമായി ഷബീബിനെയും, മികച്ച ഡിഫൻഡറായി അബുഷാമിനെയും, മികച്ച ഗോൾ കീപ്പറായി മർഷാദിനെയും, എമേർജിങ് പ്ലെയററായി ഹംദാൻ ഷാനവാസിനെയും തെരഞ്ഞെടുത്തു.
ഗോൾഡൻ ബൂട്ട് ഇൻഷാമും, പുസ്കാസ് അവാർഡ് ഇംറാനും കരസ്ഥമാക്കി. മത്സരത്തിൽ യു.എ.ഇക്ക് പുറമേ, നാട്ടിൽനിന്നും മറ്റു ഗൾഫ് നാടുകളിൽനിന്നും പള്ളം നിവാസികളായ ഫുട്ബാൾ താരങ്ങൾ പങ്കെടുത്തു. ഫുട്ബാളിനൊപ്പം വിവിധ കായിക മത്സരങ്ങളും അരങ്ങേറി. സോഫ്റ്റ് ബേസ്ബാൾ യൂത്ത് ഗേൾസ് ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റബീഹ ഫാത്തിമ ബിൻത് റാഷിദ്, സംസ്ഥാന സോഫ്റ്റ് ബേസ്ബാൾ യൂത്ത് ഗേൾസ് ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്സ് അപ്പായ കാസർകോട് ടീം അംഗം ആയിഷത്ത് മെഹറുന്നിസ ബിൻത് റാഷിദ്, കൊൽക്കത്ത ഈസ്റ്റ് ബംഗാൾ എഫ്.സി അണ്ടർ 17 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അബ്ദുല്ല റൈഹാൻ ബിൻ ഷഹീർ, മാസ്റ്റേഴ്സ് ഹാൻഡ്ബാൾ കേരള ടീം താരം ഷമീം പൈക്ക, യൂനിവേഴ്സിറ്റി അത്ലറ്റിക് മീറ്റ് ഹർഡിൽസിൽ സിൽവർ മെഡൽ കരസ്ഥമാക്കിയ മുഹമ്മദ് ഫർസീൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കാസർകോടിലെയും യു.എ.ഇയിലെയും വിവിധ ക്ലബുകൾക്കായി ബൂട്ടണിഞ്ഞ താരങ്ങളായ ഇഖ്ബാൽ പള്ളം, മൻസൂർ, ഷാഫി ചുങ്കത്തിൽ എന്നിവരെയും, ചിത്രകാരൻ ആർട്ടിസ്റ്റ് ഇർഷാദ് പള്ളത്തിനെയും യു.എ.ഇ പള്ളം ബ്രദേഴ്സ് സ്നേഹോപഹാരം നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

