പാലക്കാട് പ്രവാസി സെന്റർ ആദരിച്ചു
text_fieldsപാലക്കാട് പ്രവാസി സെന്റർ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ കുഴൽമന്ദം ജി. രാമകൃഷ്ണൻ സംസാരിക്കുന്നു
ഷാർജ: മൃദംഗ വാദ്യ കലാകാരനും ഗിന്നസ് ജേതാവുമായ കുഴൽമന്ദം രാമകൃഷ്ണനെ പാലക്കാട് പ്രവാസി സെന്റർ ആദരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സെന്റർ പ്രസിഡന്റ് പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശ്രീ പ്രകാശ്, ഇന്ത്യൻ ഹൈസ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, സെന്റർ ഭാരവാഹികളായ രവിശങ്കർ, ശശികുമാർ ചിറ്റൂർ, പോൾസൺ എന്നിവർ ആശംസകൾ നേർന്നു. ആദരവിന് കുഴൽമന്ദം രാമകൃഷ്ണൻ മറുപടി പറഞ്ഞു. പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ വിജയം കൈവരിച്ച പ്രവാസി സെന്റർ കുടുംബത്തിലെ വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു.
ദീർഘകാലത്തെ പ്രവാസജീവിതത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന സെന്റർ അംഗം രവീന്ദ്രൻ കിട്ടുവിനും കുടുംബത്തിനും യാത്രയയപ്പും നൽകുകയും ചെയ്തു. ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ സ്വാഗതവും ജോ. സെക്രട്ടറി മനോജ് ശങ്കർ നന്ദിയും പറഞ്ഞു. സംഗീത ശ്രീകാന്ത്, മേതിൽ സതീശൻ എന്നിവർ യോഗത്തിൽ അവതാരകരായി. യോഗാനന്തരം കുഴൽമന്ദം രാമകൃഷ്ണനും സംഘവും വാദ്യസംഗീതം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

