പാലച്ചിറ വെൽഫെയർ അസോസിയേഷൻ ഈദ് സംഗമം
text_fieldsപാലച്ചിറ വെൽഫെയർ അസോസിയേഷൻ ഈദ് സംഗമം
ദുബൈ: തിരുവനന്തപുരം ജില്ലയിലെ വർക്കല- പാലച്ചിറ നിവാസികളുടെ ദുബൈയിലെ കൂട്ടായ്മയായ പാലച്ചിറ വെൽഫെയർ അസോസിയേഷൻ ദുബൈ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബലി പെരുന്നാള് സംഗമം നടത്തി.അൽ ഖുസൈസ് ബിൻ ശബീബ് മാളിലാണ് സംഗമം നടന്നത്. പ്രസിഡന്റ് സജാദ് ഹക്കീമിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ സെക്രട്ടറി ഫാമി ഷംസുദ്ദീൻ വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ട്രഷറർ ജസീം ജലീൽ നന്ദി പറഞ്ഞു. 35 വർഷമായി പ്രവാസജീവിതം നയിക്കുന്ന പാലച്ചിറ വെൽഫെയർ അസോസിയേഷൻ ദുബൈ കമ്മിറ്റിയുടെ അംഗങ്ങളെ യോഗത്തിൽ ആദരിച്ചു. പാലച്ചിറ വെൽഫെയർ അസോസിയേഷൻ മുഖ്യ രക്ഷാധികാരി മനാഫ് ഹനീഫ, സ്ഥാപക അംഗം ഷാജി ചാണിക്കൽ തുടങ്ങിയവർ ആശംസ നേർന്നു. പ്രാർഥനക്ക് അഫ്സൽ സൈഫ് നേതൃത്വം നൽകി.

