വാട്സ്ആപ് വഴി മയക്കുമരുന്ന് കച്ചവടം നടത്തിയയാൾക്ക് വധശിക്ഷ
text_fieldsഅബൂദബി: മയക്കുമരുന്ന് കൈവശംവെച്ച കുറ്റത്തിന് പാകിസ്താനി പൗരന് അബൂദബി ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. വാട്സ്ആപ് അടക്കമുള്ള സമൂഹ മാധ്യമങ്ങൾ വഴി മയക്കുമരുന്ന് കച്ചവടം നടത്തിയതായി തെളിഞ്ഞതിനെ തുടർന്നാണ് ശിക്ഷ വിധിച്ചത്. ഇയാളില്‍നിന്നു പിടികൂടിയ മയക്കുമരുന്നുകളും കൃത്യത്തിനുപയോഗിച്ച കാറും ടെലിഫോണും നശിപ്പിച്ചുകളയാനും കോടതി ഉത്തരവിട്ടു. മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന കണ്ണിയില്‍ പെട്ടയാളാണ് പ്രതിയെന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു അബൂദബി ആൻറി നാര്‍കോട്ടിക്സ് വിഭാഗം ഇയാളെ പിടികൂടിയത്.
വിദേശത്തുള്ള മയക്കുമരുന്ന് വ്യാപാരിയുമായി നിരന്തരം ബന്ധം സ്ഥാപിച്ചിരുന്ന പ്രതി യു.എ.ഇയില്‍ തന്നെയുള്ള മറ്റുള്ളവരിലൂടെ രാജ്യത്തേക്ക് വന്‍തോതില്‍ മയക്കുമരുന്ന് വരുത്തിക്കുകയാണ് ചെയ്തിരുന്നത്. പ്രതിക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ച പൊലീസ് ഇയാളുടെ കേന്ദ്രം റെയ്ഡ് ചെയ്താണ് പിടികൂടിയത്. പരിശോധനയിൽ മയക്കുമരുന്ന് ശേഖരം കണ്ടെടുക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ചായിരുന്നു മയക്കുമരുന്ന് വിൽപനക്ക് ഇയാള്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നതെന്ന് ഫോണ്‍ പരിശോധിച്ചതോടെയാണ് അധികൃതര്‍ക്ക് ബോധ്യമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

