പാക് പ്രളയം; സന്നദ്ധ പ്രവർത്തനത്തിന് നൂറുകണക്കിനുപേർ
text_fieldsഎക്സ്പോ സിറ്റിയിലെ ദുബൈ എക്സിബിഷൻ സെന്ററിൽ പ്രളയ ദുരിതമേഖലയിലേക്ക് അവശ്യവസ്തുക്കൾ പാക്ക് ചെയ്യുന്നവർ
ദുബൈ: പാകിസ്താനിൽ വെള്ളപ്പൊക്ക ദുരിതത്തിലായവർക്ക് യു.എ.ഇയിൽനിന്ന് എത്തിക്കുന്ന സഹായ വസ്തുക്കൾ പാക്ക് ചെയ്യാനെത്തിയത് നൂറുകണക്കിന് പേർ. വിവിധ രാജ്യക്കാരായ സന്നദ്ധപ്രവർത്തകർ ശനിയാഴ്ച എക്സ്പോ സിറ്റിയിലെ ദുബൈ എക്സിബിഷൻ സെന്ററിന്റെ സൗത്ത് ഹാളിൽ ഒത്തുകൂടിയാണ് ആയിരക്കണക്കിനുപേർക്ക് ആവശ്യമായ ഭക്ഷണവും ശുചീകരണ വസ്തുക്കളും പാക്ക് ചെയ്തത്.
എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റി, ദുബൈ കെയേഴ്സ്, ഷാർജ ചാരിറ്റി അസോസിയേഷൻ എന്നിവയുടെ പിന്തുണയോടെ യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെയും കമ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രാലയത്തിന്റെയും ഏകോപനത്തിലാണ് സഹായമെത്തിക്കുന്നത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭാഗമാവാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് എക്സ്പോ സിറ്റി ദുബൈ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

