Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനിറങ്ങള്‍ വിതറി രണ്ടാം...

നിറങ്ങള്‍ വിതറി രണ്ടാം പെയിൻറ്​ റണ്‍ സമാപിച്ചു

text_fields
bookmark_border
നിറങ്ങള്‍ വിതറി രണ്ടാം പെയിൻറ്​ റണ്‍ സമാപിച്ചു
cancel

അജ്മാന്‍ : അജ്മാന്‍ വിനോദ സഞ്ചാര വകുപ്പി​​​െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രണ്ടാമത് പെയിന്‍റ് റണ്‍ സമാപിച്ചു. അജ്മാന്‍ മറീനയിലെ മുസൈക് മാര്‍ക്കറ്റിന്​ സമീപം സംഘടിപ്പിച്ച പരിപാടിയില്‍  മൂവായിരത്തിലേറെ പേര്‍ പങ്കെടുത്തു. ശൈഖ് അബ്​ദുല്‍ അസീസ്‌ ബിന്‍ ഹുമൈദ് അല്‍ നുഐമി ഫൗണ്ടേഷ​​​െൻറ പ്രത്യേക താല്‍പര്യത്തില്‍ സംഘടിപ്പിച്ച പെയിൻറ്​ റണ്ണില്‍  അജ്മാൻ സർക്കാർ ഉദ്യോഗസ്ഥരും, നാഷണൽ കൗൺസിൽ അംഗങ്ങളും, സര്‍ക്കാര്‍ പ്രതിനിധികളുമടക്കം വിവിധ പ്രായക്കാരായ നിരവധി പേര്‍ പങ്കെടുത്തു.

ജനങ്ങള്‍ക്കിടയില്‍ മെച്ചപ്പെട്ട ആരോഗ്യവും സന്തോഷവും വര്‍ദ്ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ടുള്ള പരിപാടിയായതിനാലാണ്  ശൈഖ് അബ്​ദുൽ അസീസ്‌ ബിന്‍ ഹുമൈദ് അല്‍ നുഐമി കൂടി പങ്കെടുത്തതെന്ന്  ഫൗണ്ടേഷന്‍  വക്​താവ്  ഹുമൈദ് യുസഫ് അല്‍ അജ്മാനി പറഞ്ഞു. നാലു കിലോമീറ്റർ ദൂരം താണ്ടിയ പരിപാടിക്കിടെ നിറങ്ങള്‍ വിതറികൊണ്ട് പങ്കെടുത്തവര്‍ ആഘോഷം പങ്കുവെച്ചു. പരിപാടിയോടനുബന്ധിച്ച് സംഗീത വിരുന്നും നൃത്ത മത്സരങ്ങളും അരങ്ങേറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newspaint run
News Summary - paint run finished
Next Story