മുസഫയില്‍ അഞ്ച് മേഖലകളിൽ കൂടി പെയ്ഡ് പാര്‍ക്കിങ്; മൂന്നാം ഘട്ടം മെയ് 18 മുതല്‍ ആരംഭിക്കും
text_fieldsഅബൂദബി: മുസഫ വ്യവസായ മേഖലയിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും അനധികൃത പാര്‍ക്കിങ് ഒഴിവാക്കുന്നതിനുമായി കൂടുതല്‍ മേഖലകളില്‍ കൂടി പെയ്ഡ് പാര്‍ക്കിങ് സംവിധാനം വരുന്നു. മെയ് 18 മുതല്‍ മുസഫയിലെ അഞ്ച് സെക്ടറുകളില്‍ കൂടി പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തുമെന്ന് ക്യു മൊബിലിറ്റി അറിയിച്ചു.
പദ്ധതിയുടെ മൂന്നാം ഘട്ട വ്യാപനത്തിന്‍റെ ഭാഗമായി സെക്ടര്‍ എം5, എം6, എം21, എം22, എം23 എന്നിവിടങ്ങളിലായി ആകെ 3,921 പാര്‍ക്കിങ് ഇടങ്ങളാണ് പുതുതായി ക്രമീകരിച്ചിരിക്കുന്നത്. നിശ്ചിത പാര്‍ക്കിങ് ഇടങ്ങള്‍ക്ക് മണിക്കൂറിന് രണ്ട് ദിര്‍ഹം വീതമാണ് നിരക്ക്. ദര്‍ബ്, താം സ്മാര്‍ട്ട് ആപ്പുകള്‍ വഴിയോ, എസ്.എം.എസ് വഴിയോ, പാര്‍ക്കിങ് ഏരിയകളിലെ മെഷീനുകള്‍ മുഖേനയോ ഫീസ് അടക്കാം.
ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക പാര്‍ക്കിങ് സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ജനുവരി മുതലാണ് മുസഫയില്‍ ഘട്ടംഘട്ടമായി പാര്‍ക്കിങ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയത്. ജനുവരി 12ന് ആരംഭിച്ച ഒന്നാം ഘട്ടത്തില്‍ എം1 മുതല്‍ എം4 വരെയും എം24 സെക്ടറിലും പെയ്ഡ് പാര്‍ക്കിങ് നടപ്പിലാക്കി.
ഏപ്രില്‍ 20ന് ആരംഭിച്ച രണ്ടാം ഘട്ടത്തില്‍ എം7, എം8, എം9, എം14, എം15 സെക്ടറുകളെയും ഉള്‍പ്പെടുത്തിയിരുന്നു. വാണിജ്യ-വ്യവസായ കേന്ദ്രമായ മുസഫയിലെ വർധിച്ചുവരുന്ന വാഹനത്തിരക്ക് പരിഗണിച്ച്, റോഡ് സുരക്ഷ വർധിപ്പിക്കാനും വ്യവസായ സ്ഥാപനങ്ങളിലേക്കും മറ്റും എത്തുന്നവര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കാനുമാണ് ഈ നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

