അബൂദബിയില്‍ പെയ്ഡ് പാര്‍ക്കിങ് ഇടങ്ങള്‍ വ്യാപിപ്പിച്ചു
text_fieldsഅബൂദബി: അബൂദബിയിലെ വിവിധ ഇടങ്ങളില്‍ പുതിയ പെയ്ഡ് പാര്‍ക്കിങ് സോണുകള്‍ ആരംഭിച്ചതായി ക്യു മൊബിലിറ്റി അറിയിച്ചു.ഈസ്റ്റേണ്‍ മാന്‍ഗ്രോവ്സ്, ഡോള്‍ഫിന്‍ പാര്‍ക്ക്, അല്‍ ഖലീജ് അല്‍ അറബ് സ്ട്രീറ്റിലെ അല്‍ ഖലീജ് അല്‍ അറബ് പാര്‍ക്ക് 1, 2, 4, 5 എന്നിവിടങ്ങളിലും അല്‍ ഖുറം പ്ലാസയിലുമാണ് മവാഖിഫ് പെയ്ഡ് പാര്‍ക്കിങ് സംവിധാനം സജ്ജീകരിച്ചിരിക്കുന്നതെന്ന് ക്യു മൊബിലിറ്റി വ്യക്തമാക്കി. ജൂലൈ 10 മുതൽ ഇവ പ്രാബല്യത്തിൽവന്നു. പാര്‍ക്കിങ് ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. ദര്‍ബ് ആപ് വഴിയുള്ള പാര്‍ക്കിങ് ഫീസ് അടയ്ക്കലിന് ലഭ്യമായ ഡിജിറ്റല്‍ ചാനലുകള്‍ ഉപയോഗിക്കണമെന്നും ക്യു മൊബിലിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

