Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമുഹമ്മദ് ബിന്‍ സായിദ്...

മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിൽ മേയ് ആറുമുതൽ പെയ്ഡ് പാർക്കിങ്

text_fields
bookmark_border
മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിൽ മേയ് ആറുമുതൽ പെയ്ഡ് പാർക്കിങ്
cancel

അബൂദബി: മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ വാണിജ്യ മേഖലകളില്‍ക്കൂടി പെയ്ഡ് പാര്‍ക്കിങ് സംവിധാനം വിപുലീകരിച്ച്​ അബൂദബി ക്യു മൊബിലിറ്റി. മെയ് ആറ് മുതലാണ് പെയ്ഡ് പാര്‍ക്കിങ് സംവിധാനം ആരംഭിക്കുക.

പാര്‍ക്കിങ് ക്രമപ്പെടുത്താനും ഗതാഗത തടസ്സങ്ങളെ അഭിമുഖീകരിക്കാനും മേഖലയിലെ റോഡ് ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ടാണ് പെയ്ഡ് പാര്‍ക്കിങ് സംവിധാനത്തിന്‍റെ മൂന്നാം ഘട്ടം നടപ്പിലാക്കുന്നതെന്ന്​ ക്യു മൊബിലിറ്റി അറിയിച്ചു. എം.ഇ9, എം.ഇ 12 വാണിജ്യ മേഖലകളിലാണ് പുതിയ പെയ്ഡ് പാര്‍ക്കിങ് സംവിധാനം നടപ്പാക്കുന്നത്. മണിക്കൂറിന് രണ്ട്​ ദിര്‍ഹമാണ് പാര്‍ക്കിങ് ഫീസ്. ദര്‍ബ്, താം ആപ്ലിക്കേഷനുകള്‍, എസ്.എം.എസ് സേവനങ്ങള്‍, പാര്‍ക്കിങ് കേന്ദ്രത്തിലെ പേയ്‌മെന്‍റ്​ മെഷീനുകള്‍ എന്നിവ ഉപയോഗിച്ച് പാര്‍ക്കിങ് ഫീസ് അടയ്ക്കാം.

എം.ഇ9ല്‍ 3219ഉം എം.ഇ12ല്‍ 6986 പാര്‍ക്കിങ് സ്‌പേസുകളും അടക്കം ആകെ 10205 പാര്‍ക്കിങ് ഇടങ്ങളാണ് മൂന്നാം ഘട്ടത്തില്‍ ഒരുക്കി നല്‍കിയിരിക്കുന്നത്. നിശ്ചയദാര്‍ഢ്യ വിഭാഗങ്ങളിൽ ഉള്‍പ്പെടുന്നവര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ പാര്‍ക്കിങ് കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. മുസഫ എം.ഇ9, എം.ഇ10, എം.ഇ 11, എം12 എന്നിവിടങ്ങളില്‍ ഒന്നാം ഘട്ട പെയ്ഡ് പാര്‍ക്കിങ് 2025 ഡിസംബര്‍ 15നാണ് ആരംഭിച്ചത്. എം.ഇ 10, എം.ഇ 11, ഇസഡ് 17-01, ഇസഡ് 19, ഇസഡ് 20, ഇസഡ് 27 എന്നിവിടങ്ങളില്‍ 2026 ഏപ്രില്‍ ആറിന് രണ്ടാം ഘട്ട പെയ്ഡ് പാര്‍ക്കിങ് നിലവില്‍ വന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEpaid parkinggulfnewsmalayalam
News Summary - Paid parking in Mohammed bin Zayed City from May 6
Next Story