ദുബൈയിൽ പുതുതായി ആറ് സ്ഥലങ്ങളിൽ കൂടി പെയ്ഡ് പാർക്കിങ്
text_fieldsദുബൈ: എമിറേറ്റിലെ പെയ്ഡ് പാർക്കിങ് നിയന്ത്രിക്കുന്ന സ്ഥാപനമായ ‘പാർക്കിൻ’ ഉപഭോക്താക്കൾക്കായി പുതുതായി ആറിടത്ത് സബ്സ്ക്രിബ്ഷൻ പ്ലാനുകൾ അവതരിപ്പിച്ചു.
ഓരോരുത്തരുടെയും ആവശ്യത്തിനനുസരിച്ചുള്ള പെയ്മെന്റ് രീതികൾ ഉൾക്കൊള്ളുന്നതാണ് പുതിയ സബ്സ്ക്രിബ്ഷൻ പ്ലാനുകൾ. ആകെ 15 പാർക്കിങ് കേന്ദ്രങ്ങളിൽ ഒമ്പതെണ്ണം ഇതിനകം ലഭ്യമാണ്. ഇതു കൂടാതെയാണ് ആറു പുതിയ സ്ഥലങ്ങളിൽ കൂടി സബ്സ്ക്രിബ്ഷൻ പ്ലാനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു മാസം മുതൽ ഒരു വർഷം വരെ നീളുന്ന പ്ലാനുകൾ ലഭ്യമാണ്. ഒരു സ്ഥലത്തു തന്നെ ദീർഘകാലത്തേക്ക് വാഹനം പാർക്ക് ചെയ്യാനുള്ള അവസരം പുതിയ സബ്സ്ക്രിബ്ഷൻ പ്ലാനിൽ ലഭ്യമാണ്. പാർക്കിൻ ആപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് വഴിയോ സബ്സ്ക്രിബ്ഷൻ പ്ലാനുകൾ തെരഞ്ഞെടുക്കാം. ഇതിൽ 15 ഓപ്ഷനുകൾ ഉണ്ടാവും. ഒമ്പത് എണ്ണം നിലവിലുള്ളതും ആറെണ്ണം പുതുതായി അവതരിപ്പിച്ചതുമാണ്.
1. ദുബൈ സ്റ്റുഡിയോ സിറ്റി
പാർക്കിങ് സമയം രാവിലെ എട്ട് മുതൽ രാത്രി 10 വരെ. സോൺ കോഡ് 675ടി. ആകെ പാർക്കിങ് സ്ഥലം 869. സബ്സ്ക്രിബ്ഷൻ നിരക്ക് ഒരുമാസം 315, മൂന്ന് മാസം 840, ആറു മാസം 1680, ഒരു വർഷം 2940 ദിർഹം
2. ദുബൈ ഔട്ട്സോഴ്സ് സിറ്റി
പാർക്കിങ് സമയം രാവിലെ എട്ടു മുതൽ രാത്രി 10 വരെ. സോൺ 812ടി. ആകെ പാർക്കിങ് സ്ഥലം 141. സബ്സ്ക്രിബ്ഷൻ നിരക്ക് ഒരുമാസം 315, മൂന്ന് മാസം 840, ആറു മാസം 1680, ഒരു വർഷം 2940 ദിർഹം
3. ദുബൈ സ്പോർട്സ് സിറ്റി
പാർക്കിങ് സമയം രാവിലെ എട്ടു മുതൽ രാത്രി 10 വരെ. സോൺ 682എസ്. 875 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. സബ്സ്ക്രിബ്ഷൻ നിരക്ക് ഒരുമാസം 300, മൂന്നു മാസം 800, ആറു മാസം 1600, ഒരു വർഷം 2800 ദിർഹം
4. ദുബൈ ഇന്റർനാഷനൽഅക്കാദമിക് സിറ്റി
പാർക്കിങ് സമയം രാവിലെ എട്ടു മുതൽ രാത്രി 10 വരെ. സോൺ 812എഫ്. 1850 പാർക്കിങ് സ്ഥലങ്ങൾ. സബ്സ്ക്രിബ്ഷൻ നിരക്ക് ഒരു മാസം 315, മൂന്നുമാസം 840, ആറുമാസം 1680, ഒരു വർഷം 2940 ദിർഹം
5. ദുബൈ പ്രൊഡക്ഷൻ സിറ്റി
പാർക്കിങ് സമയം രാവിലെ എട്ടു മുതൽ രാത്രി 10 വരെ. സോൺ 685എഫ്. ആകെ 5650 വാഹനങ്ങൾ പാർക്ക് ചെയ്യാം. സബ്സ്ക്രിബ്ഷൻ നിരക്ക് ഒരു മാസം 315, മൂന്നുമാസം 840, ആറുമാസം 1680, ഒരു വർഷം 2940 ദിർഹം.
6. ദുബൈ സയൻസ് പാർക്ക്
പാർക്കിങ് സമയം രാവിലെ എട്ടു മുതൽ രാത്രി 10 വരെ. സോൺ 672എഫ്. ആകെ പാർക്കിങ് സ്പേസ് 777. സബ്സ്ക്രിബ്ഷൻ നിരക്ക് ഒരു മാസം 315, മൂന്നുമാസം 840, ആറുമാസം 1680, ഒരു വർഷം 2940 ദിർഹം.ഒരിക്കൽ സബ്സ്ക്രൈബ് ചെയ്ത തുക തിരികെ ലഭിക്കില്ല. ഒരു കാറുമായി മാത്രമേ പ്ലാനുകൾ ലിങ്ക് ചെയ്യാനാവൂ. എങ്കിലും ഒന്നിലധികം കാറുകൾക്ക് സബ്സ്ക്രിബ്ഷൻ എടുക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

