ദുബൈ മറൈൻ സിറ്റിയിൽ പെയ്ഡ് പാർക്കിങ്
text_fieldsദുബൈ: നഗരത്തിലെ ദുബൈ മറൈൻ സിറ്റിയിൽ പുതിയ പെയ്ഡ് പാർക്കിങ് സോണുകൾ പ്രഖ്യാപിച്ച് പാർക്കിങ് നിയന്ത്രണ കമ്പനിയായ പാർക്കിൻ. 321എഫ് എന്ന പേരിൽ പുതുതായി രൂപപ്പെടുത്തിയ സോണുകളിലാണ് പെയ്ഡ് പാർക്കിങ് നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്.
നിർദിഷ്ട പ്രദേശങ്ങൾ സൂചിപ്പിക്കുന്നതിനായി വ്യക്തമായ സൈൻബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പാർക്കിങ് ചാർജ് തിങ്കൾമുതൽ ശനിവരെ ദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 10 വരെ ഈടാക്കും. ഞായറാഴ്ചയും ഔദ്യോഗിക പൊതുഅവധി ദിവസങ്ങളിലും പാർക്കിങ് സൗജന്യമായിരിക്കും.പാർക്കിങ് നിരക്ക് 30 മിനിറ്റിന് 2 ദിർഹം, മണിക്കൂറിന് 4 ദിർഹം, 2 മണിക്കൂറിന് 8 ദിർഹം, 3 മണിക്കൂറിന് 12 ദിർഹം, 4 മണിക്കൂറിന് 16 ദിർഹം, 5 മണിക്കൂറിന് 20 ദിർഹം, 6 മണിക്കൂറിന് 24 ദിർഹം, 7 മണിക്കൂറിന് 28 ദിർഹം, 14 മണിക്കൂറിന് 32 ദിർഹം എന്നിങ്ങനെയാണ് നിരക്ക്.
പ്രീപെയ്ഡ് പാർക്കിങ് സബ്സ്ക്രിപ്ഷൻ സൗകര്യവും ലഭ്യമാണ്.1 മാസം 315 ദിർഹമാണ് സബ്സ്ക്രിപ്ഷൻ സൗകര്യം. 3 മാസം 840 ദിർഹം, 6 മാസം 1,680 ദിർഹം, 12 മാസം 2,940 ദിർഹം എന്നിവയാണ് കൂടുതൽ മാസങ്ങൾക്കുള്ള നിരക്ക്. പാർക്കിങ് സോണുകളിൽ ബാധകമായ നിരക്കുകളും പ്രവർത്തനസമയവും വ്യക്തമാക്കുന്ന സൈൻബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ പാർക്കിൻ മൊബൈൽ ആപ്, വെബ്സൈറ്റ്, ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ എന്നിവ വഴി അറിയാമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

