ഹെൽത്ത് കെയർ സിറ്റിയിൽ പെയ്ഡ് പാർക്കിങ്
text_fieldsദുബൈ: എമിറേറ്റിലെ ഏറ്റവും വലിയ പെയ്ഡ് പാർക്കിങ് സേവന ദാതാക്കളായ പാർക്കിൻ ദുബൈ ഹെൽത്ത്കെയർ സിറ്റിയിൽ (ഫേസ് ടു) പണമടച്ചുള്ള പാർക്കിങ് ആരംഭിച്ചു. മണിക്കൂറിന് നാല് ദിർഹമാണ് ഏറ്റവും കുറഞ്ഞ നിരക്ക്. എമിറേറ്റിലുടനീളമുള്ള പ്രധാന സ്ഥലങ്ങളിൽ ഗതാഗത നീക്കം സുഗമമാക്കുന്നതിനും പാർക്കിങ് സ്ഥലങ്ങളുടെ ആവശ്യകത നിയന്ത്രിക്കുന്നതിനുമായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കമെന്ന് പാർക്കിൻ അറിയിച്ചു. 326ജി എന്ന കോഡ് നമ്പറിന് കീഴിലായിരിക്കും പുതിയ പാർക്കിങ് മേഖല.
പുതിയ നിരക്ക് ബാധകമായ സ്ഥലം വാഹന ഉടമകൾക്ക് തിരിച്ചറിയുന്നതിനായി വ്യക്തമായ സൂചന ബോർഡുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. മേഖലയിലെ ഏറ്റവും തിരക്കേറിയ സമയങ്ങൾക്ക് അനുസൃതമായി തിങ്കൾ മുതൽ ശനി വരെ രാത്രി എട്ട് മുതൽ രാത്രി 10 വരെയാണ് പെയ്ഡ് പാർക്കിങ് സമയം ക്രമീകരിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറിന് എട്ട് ദിർഹം, മൂന്ന് മണിക്കൂറിന് 12 ദിർഹം, നാല് മണിക്കൂറിന് 16 ദിർഹം എന്നിങ്ങനെയാണ് മറ്റ് നിരക്കുകൾ.
ദുബൈയിലെ ഏറ്റവും തിരക്കേറിയ ആരോഗ്യ ഹബ് എന്ന നിലയിൽ ദുബൈ ഹെൽത്ത്കെയർ സിറ്റിയിലെ പാർക്കിങ് ലഭ്യത മെച്ചപ്പെടുത്താനും വരുമാനം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ താരിഫ് പ്രഖ്യാപിച്ചതെന്ന് പാർക്കിൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

