Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right2.5 ല​ക്ഷം...

2.5 ല​ക്ഷം ദി​ർ​ഹ​മി​െ​ൻ​റ ബാ​ഗ്​ തി​രി​ച്ചു​ന​ൽ​കി; ബ​സ്​ ഡ്രൈ​വ​ർ​ക്ക്​ ആ​ർ.​ടി.​എ​യു​ടെ ആ​ദ​രം

text_fields
bookmark_border
2.5 ല​ക്ഷം ദി​ർ​ഹ​മി​െ​ൻ​റ ബാ​ഗ്​ തി​രി​ച്ചു​ന​ൽ​കി; ബ​സ്​ ഡ്രൈ​വ​ർ​ക്ക്​ ആ​ർ.​ടി.​എ​യു​ടെ ആ​ദ​രം
cancel
camera_alt

നൂർ ഖാനെ ആർ.ടി.എ ഡയറക്​ടർ ജനറൽ മത്താർ അൽതായർ ആദരിക്കുന്നു

ദുബൈ: ബസിൽനിന്ന്​ വീണുകിട്ടിയ 2.5 ലക്ഷം ദിർഹമി​െൻറ ബാഗ്​ തിരിച്ചേൽപിച്ച ബസ്​ ഡ്രൈവർക്ക്​ ആർ.ടി.എയുടെ ആദരം. പൊതുഗതാഗത ബസ്​ ഡ്രൈവറായ നൂർ ഖാനാണ്​ മാതൃകപരമായ പ്രവർത്തനം കാഴ്​ചവെച്ചത്​. പാകിസ്​താൻ സ്വദേശിയായ നൂർഖാൻ ബാഗ്​ കിട്ടിയ ഉടൻ ഉടമകളെ കണ്ടെത്തി കൈമാറുകയായിരുന്നു. ആർ.ടി.എ ഡയറക്​ടർ ജനറൽ മത്താർ അൽ തായറാണ്​ നൂർ ഖാനെ ആദരിച്ചത്​.

പബ്ലിക്​ ട്രാൻസ്​പോർട്ട്​ ഏജൻസി സി.ഇ.ഒ അഹ്​മദ്​ ബഹ്​റോസ്​യാൻ പ​ങ്കെടുത്തു. ജീവനക്കാരുടെ ഇത്തരം പ്രവൃത്തികളിൽ അഭിമാനമുണ്ടെന്നും തൊഴിലിടങ്ങളിലെ മികച്ച അന്തരീക്ഷമാണ്​ അവരെ ഇതിന്​​ പ്രേരിപ്പിക്കുന്നതെന്നും മത്താർ അൽതായർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ജീവനക്കാരുടെ ആത്മവിശ്വാസവും സത്യസന്ധതയും വർധിപ്പിക്കാൻ ഇടയാക്കും. പൊതുഗതാഗതം കൂടുതൽ ഉപയോഗിക്കാൻ ജനങ്ങളെ ഇത്​ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ആർ.ടി.എയുടെ ആദരം തനിക്കും എല്ലാ ജീവനക്കാർക്കും അഭിമാനകരമാണെന്ന്​ നൂർ ഖാൻ പറഞ്ഞു. ത​െൻറ പ്രവൃത്തി ജോലിയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus driversRTA2.5 lakh dirhams
Next Story