പെഹൽഗാം ഭീകരാക്രമണം; അനുശോചിച്ച് യു.എ.ഇ പ്രസിഡൻ്റ്
text_fieldsഅബൂദബി: ഇന്ത്യയെ ഞെട്ടിച്ച ജമ്മു-കശ്മീരിലെ പെഹൽഗാം ഭീകരാക്രമണത്തിന്റെ ഇരകൾക്കും അവരുടെ കുടുംബത്തിനും അനുശോചനമറിയിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിലാണ് യു.എ.ഇ പ്രസിഡന്റ് അനുശോചനം അറിയിച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ തന്ത്രപ്രധാന സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച നടത്തിയതായി യു.എ.ഇ ഔദ്യോഗിക വാർത്താ ഏജൻസി ‘വാം’ റിപ്പോർട്ട് ചെയ്തു.എല്ലാ രൂപത്തിലുമുള്ള ഭീകരതയെയും യു.എഇ നിരാകരിക്കുന്നുവെന്നും സമൂഹത്തിലെ സുരക്ഷക്കും സ്ഥിരതക്കും അന്താരാഷ്ട്ര സമാധാനത്തിനുമിത് ഭീഷണിയാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ഇന്ത്യയോടും ജനങ്ങളോടും പ്രകടിപ്പിച്ച ആത്മാർഥമായ അനുശോചനത്തിന് പ്രധാനമന്ത്രി മോദി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനോട് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

