സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് പടക്ക വില്‍പ്പന; ഷാര്‍ജയില്‍ അഞ്ച് പേര് പിടിയില്‍
text_fieldsഷാര്‍ജ: രാജ്യത്ത് വില്‍പ്പനക്ക് വിലക്കുള്ള കരിമരുന്ന് ഉത്പന്നങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പരസ്യം ചെയ്ത് വില്‍പ്പന നടത്തി വന്ന അഞ്ച് അറബ് പൗരന്മാരെ ഷാര്‍ജ പൊലീസിലെ കുറ്റന്വേഷണ വിഭാഗം പിടികൂടി. ഇവരുടെ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ നിരവധി കരിമരുന്ന് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.
സാമൂഹിക മാധ്യമങ്ങളിലൂടെ ഉപയോക്താക്കളെ കണ്ടെത്തി അവര്‍ക്ക് എത്തിച്ച് കൊടുക്കലായിരുന്നു സംഘത്തിെൻറ രീതി. വന്‍തുകയാണ് ഈടാക്കിയിരുന്നത്.
വില്‍പ്പനക്കായി വെബ്സൈറ്റുകളും ഇവര്‍ നിര്‍മിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും പരിസര മലിനികരണവും അപകടവും വരുത്തിവെക്കുന്നത് കൊണ്ടാണ് ഇതിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയത്.
എന്നാല്‍ റമദാന്, ഈദ് തുടങ്ങിയ വിശേഷ ദിവസങ്ങള്‍ കണക്കിലെടുത്ത് അയല്‍ രാജ്യങ്ങളില്‍ നിന്ന് പടക്കങ്ങളും മറ്റും എത്തിച്ചാണ് ഇത്തരം നിയമലംഘനങ്ങള്‍ നടത്തിയിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. കുട്ടികള്‍ ഇത്തരക്കാരുടെ വലയില്പെടതാരിക്കാന് രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.