പെയ്സ് സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
text_fieldsപെയ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ രജതജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ വാർത്ത സമ്മേളനത്തിൽ മാനേജ്മെന്റ് പ്രതിനിധികൾ
ഷാർജ: പശ്ചിമേഷ്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലയായ പെയ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം. ‘സിൽവിയോറ’ എന്ന പേരിൽ സെപ്റ്റംബര്‍ മുതല്‍ അടുത്ത വർഷം ജനുവരി വരെ നീളുന്ന അതി വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്ന് ഷാർജ പേസ് ബ്രിട്ടീഷ് സ്കൂളിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പെയ്സ് ഗ്രൂപ്പ് ഡയറക്ടർമാരിൽ ഒരാളായ സൽമാൻ ഇബ്രാഹിം അറിയിച്ചു.
ആഘോഷ പരിപാടികളുടെ ഭാഗമായി ലോഗോ മത്സരം, ടാഗ്ലൈൻ മത്സരം, പേര് നിർദേശിക്കൽ മത്സരം, പെയ്സ് മംഗള ഗീത രചന മത്സരം എന്നിവ സംഘടിപ്പിച്ചിരുന്നു. പേരിടൽ മത്സരത്തിൽ ‘പെയ്സ് സിൽവിയോറ’ എന്ന പേര് തെരഞ്ഞെടുക്കപ്പെട്ടു. ‘ഹോണറിങ് എ ലെഗസി ഇല്ലുമിനേറ്റിങ് ദി ഫ്യൂച്ചർ’ എന്നതാണ് ടാഗ്ലൈൻ. ഇവയുടെ ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ച പെയ്സ് ബ്രിട്ടീഷ് സ്കൂളിൽ നടന്നു.
ഒക്ടോബറിൽ ‘പെയ്സ് കെയര്‍’ എന്ന പേരില്‍ മാനസിക-ശാരീരികാരോഗ്യം, കായികം എന്നീ രംഗങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. നവംബറില്‍ ‘ലെഗസി ആൻഡ് ലോറൈല്‍’ എന്ന ശീർഷകത്തിൽ വർഷങ്ങളായി പെയ്സ് സ്ഥാപനങ്ങളുടെ ഭാഗമായ വ്യക്തികളെ ആദരിക്കൽ, പൂർവ വിദ്യാർഥികളെ പങ്കെടുപ്പിച്ചുള്ള പരിപാടികള്‍, മികച്ച വിദ്യാർഥികൾക്ക് അവാർഡ് സമർപ്പണം, സുവനീര്‍ വിതരണം, ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമുള്ള വിരുന്നു സത്കാരം എന്നിവയും സംഘടിപ്പിക്കും.
ജനുവരിയില്‍ ‘ടുഗെതർ 25’ എന്ന പേരില്‍ ഗ്രാൻഡ് പെയ്സ് സെലിബ്രേഷൻ നടക്കും. പെയ്സ് ഗ്രൂപ്പ് സ്ഥാപകൻ ഡോ. പി.എ ഇബ്രാഹിം ഹാജിയുടെ സ്മരണാർഥം വിവിധ അവാർഡുകളും സ്കോളർഷിപ്പുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
പെയ്സ് ഗ്രൂപ്പ്ഡയറക്ടര്‍മാരായ ലത്തീഫ് ഇബ്രാഹിം, ഷാഫി ഇബ്രാഹിം, അബ്ദുള്ള ഇബ്രാഹിം, അമീന്‍ ഇബ്രാഹിം, സൽമാന്‍ ഇബ്രാഹിം, സുബൈര്‍ ഇബ്രാഹിം, ബിലാല്‍ ഇബ്രാഹിം, ആദില്‍ ഇബ്രാഹിം, അസീഫ് മുഹമ്മദ്, അസി. ഡയരക്ടര്‍ സഫ ആസാദ്, ശിഫാന മുവൈസ്, വിവിധ സ്ഥാപനങ്ങളിലെ പ്രിൻസിപ്പല്‍മാർ, വൈസ് പ്രിൻസിപ്പൽമാർ എന്നിവരടങ്ങിയ സംഘാടന സമിതിയാണ് വിപുലമായ ആഘോഷപരിപാടികൾക്ക് നേതൃത്വം വഹിക്കുന്നത്. പെയ്സ് ഗ്രൂപ്പ് ഡയറക്ടർമാരായ ലത്തീഫ് ഇബ്രാഹിം, ഷാഫി ഇബ്രാഹിം, അബ്ദുള്ള ഇബ്രാഹിം, അമീന്‍ ഇബ്രാഹിം, സുബൈര്‍ ഇബ്രാഹിം, ബിലാല്‍ ഇബ്രാഹിം, ആദില്‍ ഇബ്രാഹിം, അസീഫ് മുഹമ്മദ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

