സുസ്ഥിര ഭാവിക്കായി ‘ബി ദി ചേഞ്ച്’ സംരംഭത്തിന് തുടക്കമിട്ട് പേസ് ഇന്റർനാഷനൽ സ്കൂൾ
text_fieldsപേസ് ഇന്റർനാഷനൽ സ്കൂളിൽ ആരംഭിച്ച ബി ദി ചേഞ്ച് സംരംഭത്തിന്റെ ഭാഗമായി പ്രതിജ്ഞയെടുക്കൽ ചടങ്ങിൽ തള്ളവിരൽ ഉപയോഗിച്ച് ഒപ്പിടുന്ന കെ.ജി വിദ്യാർഥികൾ
ഷാർജ: സുസ്ഥിരമായ നാളേക്കായി ‘ബി ദി ചേഞ്ച്’ എന്ന പേരിൽ പുതിയ സംരംഭത്തിന് തുടക്കമിട്ട് ഷാർജയിലെ പേസ് ഇന്റർനാഷനൽ സ്കൂൾ. യു.എ.ഇയുടെ സുസ്ഥിരത വർഷവും ആഗോള കാലാവസ്ഥ ഉച്ചകോോടിയായ കോപ്28ന്റെയും ആശയങ്ങളോട് ചേർന്നു നിൽക്കുന്നതാണ് പുതിയ സംരംഭം. സ്കൂൾ സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, പ്രിൻസിപ്പൽ മുഹ്സിൻ കട്ടയാട്ട്, അക്കാദമിക് സൂപ്പർവൈസർമാർ, അഡ്മിൻ മാനേജർ, അധ്യാപകർ, സ്റ്റുഡന്റ്സ് കൗൺസിൽ എന്നിവരുടെ സാന്നിധ്യത്തിൽ പേസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് കുട്ടികളും അധ്യാപകരും രക്ഷാകർത്താക്കളും അഭ്യുദയകാംക്ഷികളും ചേർന്ന് പ്രകൃതിയുടെ സുസ്ഥിരതക്കായി പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഡയറക്ടർമാർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, ജീവനക്കാർ എന്നിവരുൾപ്പെടെ 8000ത്തിലധികം പങ്കാളികളുടെ അംഗീകാരത്തോടെ ആരംഭിച്ച സംരംഭം പുതുവർഷത്തിലേക്കായി 50ലധികം കർമപദ്ധതികൾ രൂപപ്പെടുത്തിയിട്ടുണ്ട്. സജേദ ജമാൽ, വിനയ്ശ്രീ സഹായി എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
ഡോളി സിൻഹ, ഷബാന ചിഷ്തി, അദ്നാൻ അക്രം എന്നിവരടങ്ങുന്ന മറ്റ് അക്കാദമിക് ടീം അംഗങ്ങളും ഇവർക്ക് സഹായത്തിനുണ്ട്. വിദ്യാർഥികൾക്ക് സുസ്ഥിര ഭാവിക്കായി പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി വർക് ഷോപ്പുകൾ, പരിശീലന സെഷനുകൾ എന്നിവ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.
നിലവിൽ പ്ലാസ്റ്റ് ഫ്ര കാമ്പസായി പ്രവർത്തിക്കുന്ന സ്കൂളിൽ വിദ്യാർഥികൾക്കായി കുടിവെള്ള പദ്ധതിയും നടപ്പാക്കുന്നുണ്ട്. ഇതുവഴി പ്ലാസ്റ്റിക് കുപ്പികൾ വലിയ തോതിൽ ഇല്ലാതാക്കാൻ സാധിക്കും. പദ്ധതി നടത്തിപ്പിനായി വിദ്യാർഥികളുടെ പ്രത്യേക കൂട്ടായ്മയും പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

