കെ.എം.സി.സി പി.എ. ഇബ്രാഹിം ഹാജി സ്മരണിക പുറത്തിറക്കുന്നു
text_fieldsപി.എ. ഇബ്രാഹിം ഹാജിയെ കുറിച്ചുള്ള സ്മരണിക പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിെൻറ വസതിയിൽ നടന്ന കൂടിയാലോചന യോഗം
ദുബൈ: പി.എ. ഇബ്രാഹിം ഹാജിയുടെ ജീവിതവും സേവനങ്ങളും അടയാളപ്പെടുത്തുന്ന സ്മാരക ഗ്രന്ഥം പുറത്തിറക്കാൻ കെ.എം.സി.സി നാഷനൽ കമ്മിറ്റി തീരുമാനിച്ചു. കേരളത്തിൽനിന്നും ഗൾഫിലേക്കുള്ള മലയാളികളുടെ പ്രവാസത്തിെൻറ ആരംഭകാലത്ത് ദുബൈയിലെത്തിയതാണ് ഇബ്രാഹിം ഹാജി. അദ്ദേഹത്തിെൻറ ഗൾഫിലെയും നാട്ടിലെയും ജീവിതവും ഇടപാടുകളും ഇടപെടലുകളും മലയാളികളുടെ പ്രവാസ ചരിത്രത്തിെൻറ ഭാഗമാണ്. വ്യാപാര വ്യവസായ രംഗത്തും രാഷ്ട്രീയ സാമൂഹിക മേഖലയിലും ഇബ്രാഹിം ഹാജിയുമായി അര നൂറ്റാണ്ടിലധികം ബന്ധമുള്ള കേരളത്തിലെയും ഗൾഫിലെയും വ്യക്തിത്വങ്ങളും അറബ് സമൂഹത്തിലെ അദ്ദേഹത്തിെൻറ സുഹൃത്തുക്കളും അദ്ദേഹത്തെ അനുസ്മരിക്കുന്ന ലേഖനങ്ങളും അഭിമുഖങ്ങളും അടങ്ങുന്നതായിരിക്കും സ്മരണിക. ജൂണിൽ സ്മരണിക പുറത്തിറക്കും. കുടുംബത്തിെൻറ പിന്തുണയോടെ സ്മരണികയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് പി.എ. ഇബ്രാഹിം ഹാജിയുടെ ദുബൈയിലെ വസതിയിൽ ചേർന്ന കൂടിയാലോചനയിൽ കെ.എം.സി.സി നേതാക്കളായ പുത്തൂർ റഹ്മാൻ, അൻവർ നഹ, ഇബ്രാഹിം ഹാജിയുടെ മക്കളായ സൽമാൻ, സുബൈർ, ബിലാൽ, ആദിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

