പി.വി. ശിഹാബ് മെമ്മോറിയൽ ഫുട്ബാൾ; ഓൺലി ഫ്രഷ് ലയൻസ് മുട്ടം ജേതാക്കൾ
text_fieldsഅജ്മാൻ കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നാലാമത് പി.വി. ശിഹാബ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ ഓൺലി ഫ്രഷ് ലയൻസ് മുട്ടം ടീം
അജ്മാന്: അജ്മാൻ കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി സഘടിപ്പിച്ച പി.വി. ശിഹാബ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റിൽ ഓൺലി ഫ്രഷ് ലയൻസ് മുട്ടം ജേതാക്കളായി. അജ്മാൻ പവർ സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ നസ്രാ എഫ്.സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. നൂണ് ബിസിനസ്മെൻ സർവിസ് കെ.എം.സി.സി പെരിന്തൽമണ്ണ സെക്കൻഡ് റണ്ണറപ്പായി.
അജ്മാൻ കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡന്റ് മൻസൂർ അധ്യക്ഷത വഹിച്ചു. അജ്മാൻ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് സൂപ്പി ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന നേതാക്കളായ ഇബ്രാഹിം കുട്ടി, സലാം, അബൂബക്കർ കൊണ്ടോട്ടി, റസാഖ് വെളിയംകോട്, അജ്മാൻ കെ.എം.സി.സി മലപ്പുറം ജില്ല ഭാരവാഹികളായ റാഷിദ് വെട്ടം, നാസർ പന്താവൂർ, ലത്തീഫ് മുസ്തഫ വേങ്ങര, റഷീദ് എരമംഗലം, കോമുക്കുട്ടി, യു.എ.ഇ കെ.എം.സി.സി മങ്കട മണ്ഡലം ജനറൽ സെക്രട്ടറി ഷുഹൈബ് പെടവെണ്ണ, ഷാർജ കെ.എം.സി.സി മലപ്പുറം ജില്ല സെക്രട്ടറി ഹക്കീം കറുവാടി, ദുബൈ കെ.എം.സി.സി മങ്കട മണ്ഡലം ജനറൽ സെക്രട്ടറി സലീം വെങ്കിട്ട, ഹക്കീം കരുവാടി, റഷീദ് തോണിക്കര തുടങ്ങിയവർ സംസാരിച്ചു. റജബ് ട്രാവൽസ് എം.ഡി ഷെരീഫിന് സ്നേഹോപഹാരം നൽകി. അജ്മാൻ കെ.എം.സി.സി മങ്കട മണ്ഡലം വൈസ് പ്രസിഡന്റുമാരായ കമറു, നൗഫൽ കുറുവ, നസീഫ്, നൗഷാദ് അങ്ങാടിപ്പുറം, അൻവർ, സെക്രട്ടറിമാരായ റഷീദ് മൂർക്കനാട്, ബെൻഷാദ്, സിദ്ദീഖ്, ഷെഫീഖ് വേങ്ങാട്, അഫ്സൽ വളാഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു. വി.പി. മുസ്തഫ സ്വാഗതവും ട്രഷറർ നാസർ അങ്ങാടിപ്പുറം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

