Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഓവർസ്റ്റേക്ക് പിഴ...

ഓവർസ്റ്റേക്ക് പിഴ ഒഴിവാക്കി; ജൂലൈ ഒമ്പത് വരെയാണ് ഇളവ്

text_fields
bookmark_border
ഓവർസ്റ്റേക്ക് പിഴ ഒഴിവാക്കി; ജൂലൈ ഒമ്പത് വരെയാണ് ഇളവ്
cancel

ദുബൈ: ഗൾഫ് സംഘർഷ കാലത്ത് യു.എ.ഇയിൽ കുടുങ്ങിയ പ്രവാസികൾക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാം. യുദ്ധസമയത്ത് വിസാ കാലാവധി പിന്നിട്ടവർക്ക് ജൂലൈ ഒമ്പത് വരെയാണ് പിഴ അടക്കാതെ നാട്ടിലേക്ക് മടങ്ങാൻ ഇളവ് പ്രഖ്യാപിച്ചത്. ഇങ്ങനെയുള്ളവർക്ക് തങ്ങളുടെ വിസ നിയമവിധേയമാക്കാനോ രാജ്യം വിടാനോ ഉള്ള 30 ദിവസത്തെ ഇളവ് കാലാവധി യു.എ.ഇ പ്രഖ്യാപിച്ചു. 2026 ജൂൺ 10ന് ആരംഭിച്ച ഇളവ് കാലാവധി 2026 ജൂലൈ ഒമ്പതിന് അവസാനിക്കും.

പിഴയടക്കാതെ പുതിയ വിസയിലേക്ക് മാറാനും ഈ കാലയളവിൽ സാധിക്കുമെന്ന് ഫെഡറൽ അതോറിറ്റി അറിയിച്ചു. സംഘർഷത്തെ തുടർന്ന് വിമാനസർവീസുകൾ അവതാളത്തിലായതിനാൽ നിരവധി പേർ യു.എ.ഇയിൽ കുടുങ്ങിയിരുന്നു. ഇവർക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ ഇളവ് കാലാവധി.

വ്യോമഗതാഗതം സാധാരണ നിലയിലാവുകയും മുമ്പ് ഇളവുകൾ നൽകാൻ കാരണമായ അസാധാരണ സാഹചര്യങ്ങൾ മാറുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് അതോറിറ്റി വ്യക്തമാക്കി. ഈ തീരുമാനത്തിന്‍റെ ആനുകൂല്യം ലഭിക്കുന്നവർ മറ്റ് പ്രത്യേക നടപടികളൊന്നും ചെയ്യേണ്ടതില്ല.

യു.എ.ഇയിൽ ജോലി ചെയ്യാനോ താമസിക്കാനോ ആഗ്രഹിക്കുന്നവർക്ക് ഈ ഒരു മാസത്തെ സമയപരിധിക്കുള്ളിൽ വിസ നിയമവിധേയമാക്കാം. രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്ക് സാധാരണ നടപടിക്രമങ്ങൾ പാലിച്ച് നേരിട്ട് യാത്ര തിരിക്കാവുന്നതുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsUAE Newsfine
News Summary - Overstake fine waived; exemption extended until July 9
Next Story