ഓവർസീസ് എൻ.സി.പി സൗദി കമ്മിറ്റി പ്രസിഡൻറ്
text_fieldsമുഹമ്മദ് ഹനീഫ്
റിയാദ്: രാജ്യത്തെ ഓവർസീസ് നാഷനലിസ്റ്റ് കൾച്ചറൽ പീപ്ൾ (ഒ.എൻ.സി.പി) നാഷനൽ കമ്മിറ്റി പ്രസിഡൻറായി മുഹമ്മദ് ഫനീഫിനെ എൻ.സി.പി ദേശീയ നേതൃത്വം നിയമിച്ചു. നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസിസാണ് ന്യൂഡൽഹി പാർട്ടി ആസ്ഥാനത്തു നിന്ന് നിയമന ഉത്തരവ് നൽകിയത്. ശരദ് പവാർ എം.പി ദേശീയ പ്രസിഡൻറായ എൻ.സി.പിയുടെ പ്രവാസി സാംസ്കാരിക സംഘടന ഒ.എൻ.സി.പി സൗദി കമ്മിറ്റി അധ്യക്ഷനായി നിയമിതനായ മുഹമ്മദ് ഹനീഫ് 27 വർഷമായി പ്രവാസിയാണ്.
കിഴക്കൻ പ്രവിശ്യയിലെ ഹയ്യുൽ അനൂദിലാണ് പ്രവാസം നയിക്കുന്നത്. കേരളത്തിൽ കൊച്ചി കോർപറേഷനിലെ ഫോർട്ട് കൊച്ചി കോഞ്ചേരി സ്വദേശിയാണ്. പ്രവാസലോകത്ത് സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ പ്രവർത്തനങ്ങളുമായി പൊതുരംഗത്ത് സജീവ സാന്നിധ്യമാണ്. 1990 ൽ കോൺഗ്രസ് എസിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു.
എൻ.സി.പിയുടെ തുടക്കം മുതൽ സജീവ പ്രവർത്തകനാണ്. എൻ.സി.പി കൊച്ചി ബ്ലോക്ക് വൈസ് പ്രസിഡൻറ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ ചുമതല വഹിച്ചിട്ടുണ്ട്.